ശ്രീശാന്തിന്റെ നായികയായി നിക്കി ഗല്‍റാണി

ശ്രീശാന്തിന് ഇപ്പോള്‍ സന്തോഷ വാര്‍ത്തകളുടെ നാളുകളാണ്. കേരളത്തിലെ നിയമസഭാ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നു മാത്രമല്ല മലയാള സിനിമയില്‍ നായകനായി അഭിനയിക്കാനൊരുങ്ങുകയുമാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ 'ടീം ഫൈവ്' എന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി നിക്കി ഗല്‍റാണി നായികയാവുന്നു എന്നതാണ് പുതിയ വാര്‍ത്ത. നേരത്തെ പൂജാ ഭട്ടിന്റെ 'കാബറെ' എന്ന ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിച്ചിരുന്നു.
ശ്രീശാന്തിനെ നായകനാക്കി രാജ് സഖറിയാസ് നിര്‍മ്മിക്കുന്ന ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് 'ടീം ഫൈവ്'. ചിത്രത്തിനു വേണ്ടി ശ്രീശാന്ത് അയോധന കലയിലും പരിശീലനം നേടുന്നുണ്ട്.
ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.
'1983'യിലൂടെയാണ് നിക്കി സിനിമയില്‍ എത്തിയത്. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മാര്യാദരാമന്‍, രുദ്രസിംഹാസനം, രാജമ്മ @ യാഹൂ തുടങ്ങിയ മലയാള സിനിമകളില്‍ നായികയായി. ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'കോ'യുടെ രണ്ടാം ഭാഗത്തിലും, 'മൊട്ട ശിവ കെട്ട ശിവ' എന്ന ലോറന്‍സ് ചിത്രത്തിലും നിക്കിയാണ് നായിക. തമിഴകത്തും തിരക്കേറുന്നതിനൊപ്പമാണ് നിക്കി ശ്രീശാന്തിന്റെ നായികയായി എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























