അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. ഇതിനായി 41.64 കോടി രൂപ അനുവദിച്ചുകൊണ്ട് വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവ്. ഒരു ഫോണിന് 11,800 രൂപ എന്ന നിരക്കിലാണിത്.'പോഷൺ ട്രാക്കർ' ആപ്പിൽ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനാണിത്.
35,291 ഫോണുകളിൽ 33,120 എണ്ണം അങ്കണവാടി വർക്കർമാർക്കും, 1,327 എണ്ണം ഐ.സി.ഡി.എസ് ലേഡീസ് സൂപ്പർവൈസർമാർക്കും, 152 എണ്ണം ബ്ലോക്ക് കോർഡിനേറ്റർമാർക്കും ലഭിക്കും. ബാക്കി 692 ഫോണുകൾ കരുതൽ ശേഖരമായി സൂക്ഷിക്കും.
പോഷൺ ആപ്പിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം വന്നതോടെ അങ്കണവാടി ജീവനക്കാർക്ക്4-ജി ഫോണും,സിമ്മും കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ അത് കേടായതിനെ തുടർന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. എന്നാൽ അതിലെ സാങ്കേതിക തടസങ്ങളും നെറ്റ്‌വർക്ക് പ്രശ്നങ്ങളും കാരണം ജീവനക്കാർ സ്വന്തം ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം സർക്കാരിനെയും മന്ത്രി ബിന്ദുകൃഷ്ണയേയും അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ ഫോൺ വാങ്ങാൻ അനുമതിയായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























