Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ടൊവിനോ തോമസ്

01 OCTOBER 2016 12:31 PM IST
മലയാളി വാര്‍ത്ത

ചുരുക്കം ചില സിനിമകള്‍ കൊണ്ടു തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ടൊവിനോ തോമസ്. എന്നു നിന്റെ മൊയ്തീനിലെ അപ്പുവിനെയും എബിസിഡി യിലെ അഖിലേഷ് എന്ന രാഷ്ട്രീയക്കാരനെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയ നടന്‍. എന്നാല്‍ താരം ഇപ്പോള്‍ അത്ര സന്തോഷത്തിലല്ല. കാരണം എന്താണെന്നാണോ?

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമായ ഗപ്പിയില്‍ വളരെ ശ്രദ്ധേയമായ വേഷം ടൊവിനോ ചെയ്തിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 5 നാണ് ചിത്രം പുറത്തിറങ്ങിയത്. നിരൂപകര്‍ക്കിടയിലും മറ്റും മികച്ച അഭിപ്രായം നേടിയെങ്കിലും വലിയൊരു സാമ്പത്തിക വിജയം നേടിയിരുന്നില്ല ഗപ്പി. ഇപ്പോള്‍ ഈ സിനിമയുടെ ഡിവിഡി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡിവിഡി കണ്ട ശേഷം ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ആളുകള്‍ അയക്കുന്ന സന്ദേശങ്ങള്‍ കാണുമ്പോള്‍ വേദന തോന്നുവെന്നാണ് ടൊവീനോ തോമസ് പറയുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് താരം ഈ കാര്യം പങ്കുവച്ചത്.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ..

ഗപ്പി എന്ന സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു ശേഷം ദിവസേന നൂറ് കണക്കിന് മെസ്സേജുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത് .വളരെ നല്ല സിനിമയാണെന്നും തിയേറ്ററില്‍ പോയി ഈ സിനിമ കാണാഞ്ഞതില്‍ ഖേദിക്കന്നു എന്നും പല മെസ്സേജുകളിലും കണ്ടപ്പോള്‍ എന്തുകൊണ്ടോ സന്തോഷത്തേക്കാള്‍ വേദന ആണ് തോന്നിയത്.

ഈ പറയുന്നവരൊക്കെ അന്ന് ഞങ്ങളെ വിശ്വസിച്ച് തിയേറ്ററില്‍ പോയി തന്നെ സിനിമ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. കേരളത്തില്‍ സൂപ്പര്‍ ഹിറ്റല്ല എന്ന കാരണത്താല്‍ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല!

ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നതുമല്ല. പക്ഷെ ഇനി മുതല്‍ എങ്കിലും മലയാളത്തില്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ ഇവിടുത്തെ പ്രേക്ഷകരാല്‍ തഴയപ്പെടാതിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ട്.മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നു പോകുന്നോള്‍ കുറച്ചു കൂടുതല്‍ പ്രേക്ഷക പിന്തുണ ഒരു പക്ഷെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

നിങ്ങള്‍ക്കെല്ലാം മികച്ച തിയേറ്റര്‍ അനുഭവം ആവണം എന്ന ആഗ്രഹത്തോടെ ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ മികച്ച ക്വാളിറ്റി ഉള്ള സിനിമകള്‍ ഉണ്ടാക്കപ്പെടുന്നത്. ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വളരെ നല്ല അര്‍ത്ഥത്തില്‍ മാത്രം എല്ലാവരും മനസ്സിലാക്കും എന്ന വിശ്വാസത്തില്‍ നിറുത്തട്ടെ! എല്ലാവര്‍ക്കും നന്മ മാത്രം വരട്ടെ! അപ്പൊ ഇനി തിയേറ്ററില്‍ കാണാം. നന്ദി!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (13 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (22 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends