മലയാളം അത്ര പോരാ : വിജയ് യേശുദാസ്

മലയാളം എനിക്ക് നല്ലതു പോലെ അറിയില്ല, ഇംഗ്ലീഷില്‍ വരികള്‍ എഴുതിയെടുത്താണു പാടുന്നതെന്നു വിജയ് യേശുദാസ്. കുറെയൊക്കെ വായിക്കാനറിയാം. എന്നാല്‍ വേഗതയില്‍ വായിക്കാന്‍ കഴിയില്ല. റെക്കോര്‍ഡിങ് ആകുമ്പോള്‍ കുറച്ചു കൂടി വേഗത്തില്‍ എഴുതിയെടുത്ത് പാട്ടു പഠിക്കണമല്ലൊ. ആ പ്രയാസം മാറ്റണം എന്ന് ആത്മാര്‍ഥമായി ആഗ്രഹം ഉണ്ട്. ചില വാക്കുകള്‍ എങ്ങനെ ഉച്ചരിക്കണം എന്നൊക്കെ അപ്പ പറഞ്ഞ തരാറുണ്ട്. തമിഴും ഹിന്ദിയുമൊക്കെ കൂടുതല്‍ പഠിക്കണം.
തെലുങ്കില്‍ കഴിയുന്ന പോലെ അര്‍ഥം മനസിലാക്കി പാടാന്‍ ശ്രമിക്കാറുണ്ട്. മലയാളം പോലെയാണ് എനിക്കു തമിഴും. രണ്ടും മാതൃഭാഷ തന്നെ. എന്നാല്‍ ധനുഷിനെ പോലെയുള്ള തമിഴ് കൂട്ടുകാരൊക്കെ എന്റെ തമിഴിനെ കളിയാക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടുന്ന ഈ നല്ല പാട്ടുകള്‍ എന്ന വിജയ് യേശുദാസ് പറഞ്ഞു. ഇപ്പോഴാണ് ഒന്നു തിളങ്ങി തുടങ്ങിയത്.
മലയാളത്തില്‍ മികച്ച സംഗീത സംവിധായകരുടെ പാട്ടുപാടാന്‍ അവസരം വരുന്നു. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. എല്ലാം സ്വാമി അയ്യപ്പന്റെ അനുഗ്രഹമെന്ന് വിജയ് യേശുദാസ് മലയാളത്തിലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























