നയന്‍താരയുടെ ബിക്കിനി ലേലത്തിന്... തര്‍ക്കിച്ച് നടിയും

നയന്‍താര അടുത്തിടെ അഭിനയിച്ച തെലുങ്ക് ചിത്രത്തിലണിഞ്ഞ ബിക്കിനി ലേലത്തില്‍ വില്‍ക്കുന്നു. താര സുന്ദരിയുടെ പ്രഭയില്‍ നില്‍ക്കുന്നതിനിടയില്‍ അത് മുതലെടുക്കാനാണ് നിര്‍മാതാക്കള്‍ ലേലത്തിലൂടെ ശ്രമിക്കുന്നത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ആദ്യമായല്ല ഒരു നടിയുടെ വേഷം ലേലത്തിനായി വെയ്ക്കുന്നത്. 2013ല്‍ നയന്‍സ് ബില്ലയില്‍ ഉപയോഗിച്ച ബിക്കിനി അരക്കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ഇത്തവണ ഒരു കോടിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് നിര്‍മാണ കമ്പനി.
ഇതോടെ ദക്ഷിണേന്ത്യയിലെ മറ്റ് ചലച്ചിത്ര നിര്‍മാതാക്കളും ബിക്കിനി ലേലം പോലുള്ള പരിപാടികളിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്ലാമറസായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാബു ബങ്കാരത്തില്‍ രണ്ട് നിമിഷം നീണ്ടു നില്ക്കുന്ന ബിക്കിനി സീനോടെ ടോളിവുഡിലെ എല്ലാ താര സുന്ദരിമാരെയും പിന്നിലാക്കി കുതിയ്ക്കുകയാണ് നയന്‍സ്. ഇപ്പോള്‍ തെലുങ്കില്‍ നാല് കോടിയയാണ് താരം പ്രതിഫലം വാങ്ങുന്നത്.
അതേസമയം ബിക്കിനി ലേലത്തിനെതിരെ താരം നിര്‍മാണ കമ്പനിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും അവരതിനൊന്നും വഴങ്ങില്ല. മാത്രമല്ല ഈ ലേലത്തിനെതിരെ നയന്‍സിന് കോടതിയെ സമീപിക്കാനൊന്നും പറ്റില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലക്ഷങ്ങള്‍ക്കാണ് ലേലത്തില്‍ പോയത്. അതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ സിനിമയില്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha
























