പോയിട്ടു വരട്ടെ... ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ സന്തോഷം ഇങ്ങനെ

ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായെത്തിയ മണികണ്ഠന്‍.
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂരില്‍ വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷമാണ് ഫെസ്ബുക്ക് ലൈവ് വീഡിയോയിലൂടെ മണികണ്ഠന്‍ പങ്കുവച്ചത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തില്‍ മണികണ്ഠന്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിങ്ങിനായാണ് യാത്ര. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍.
വ്യാസന്‍ എടവനക്കാടിന്റെ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണികണ്ഠനാണ്.
https://www.facebook.com/Malayalivartha
























