വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗൗതമി, എന്റെ മകള്‍ അഭിനയ രംഗത്തേക്കില്ല

ലിവിംഗ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച് നടന്‍ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞിരുന്നു. ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്നിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് ഗൗതമി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇപ്പോള്‍ അവള്‍ പഠനത്തില്‍ ശ്രദ്ധിക്കുകയാണ്. അഭിനയിക്കാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നും ഗൗതമി പറഞ്ഞു.
ഇനിയുള്ള ജീവിതം മകള്‍ക്കുവേണ്ടി ആണെന്നാണ് ഗൗതമി വേര്‍പിരിയല്‍ അറിയിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞതും.
ആദ്യ ഭര്‍ത്താവ് സന്ദീപ് ഭാട്ടിയയില്‍ ഉണ്ടായ മകളാണ് സുബ്ബലക്ഷ്മി. 1998ലാണ് ഗൗതമി സന്ദീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് 1999ല്‍ ഇരുവരും വിവാഹമോചിതരായി.
https://www.facebook.com/Malayalivartha
























