അതും പറഞ്ഞ് ജിഷ്ണു ചിരിക്കുമായിരുന്നു, പക്ഷെ അത് തന്നെ ഏറെ വേദിനിപ്പിച്ചെന്ന് ഭാര്യ ധന്യ

നടന്‍ ജിഷ്ണുവിന് രണ്ടാമതും കാന്‍സര്‍ പിടികൂടിയ സമയത്താണ് മരണപ്പെട്ടു എന്നതു പോലുള്ള സന്ദേശങ്ങള്‍ പരന്നത്. ശരിക്കും എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിലായ സന്ദര്‍ഭമായിരുന്നു അത്. നടന്‍ ജിഷ്ണു ഗുരുതരാവസ്ഥായിലാണെന്നും മരിച്ചുവെന്നും പ്രചരിച്ച വാട്‌സാപ്പ് , ഫേസ് ബുക്ക് സന്ദേശങ്ങള്‍ തന്നെയും കുടുംബത്തേയും ഏറെ വേദിനിപ്പിച്ചെന്നു ജിഷ്ണുവിന്റെ ഭാര്യ ധന്യ.
തനിക്ക് തന്റെ അച്ഛനെ ആദ്യം കാന്‍സര്‍ മൂലം നഷ്ടപ്പെട്ടു. ഇപ്പോള്‍ ജിഷ്ണുവിനേയും നഷ്ടമായി. വാട്‌സാപ്പ് , ഫേസ് ബുക്ക് സന്ദേശങ്ങള്‍കണ്ട് നിരവധിപേര്‍ വിവരങ്ങളന്വേഷിച്ച് വിളിച്ചു. ഇവരോടൊക്കെ എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു.
ആസമയത്ത് ജോലിക്കുപോകാനുള്ള ധൈര്യം തന്നതും ജിഷ്ണുവായിരുന്നു.
ജിഷ്ണു എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയായിരുന്നു. രാവിലെ തന്നെ പറയും ഇപ്പോള്‍ വരും വാട്‌സാപ്പ് മെസേജ് . ഞാന്‍ മരിച്ചുവെന്നുള്ള സന്ദേശവും പറഞ്ഞ്. ഇതും പറഞ്ഞ് ജിഷ്ണു ചിരിക്കുമായിരുന്നു.
ശാരീരികമായി അദ്ദേഹം ക്ഷീണിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ലെന്നും ധന്യ പറഞ്ഞു. ആ ശക്തിയാണ് തനിക്ക് ജീവിതത്തില്‍ തുണയായതെന്നും ധന്യ ഒരു പ്രമുഖമാധ്യമത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























