സലിംകുമാര്‍ ഷാഫിയോടും നാദിര്‍ഷയോടും നോ പറഞ്ഞതെന്തിന്?

പലരും സലിംകുമാറിനോട് ചോദിക്കാറുണ്ട് മീശമാധവനിലെ മുകുന്ദനുണ്ണി വക്കീലിനെ പോലെയോ, പുലിവാല്‍ കല്യാണത്തിലെ പലിശക്കാരനായ മണവാളന്‍ തുടങ്ങിയ വേഷങ്ങള്‍ ചെയ്യാത്തതെന്തെന്ന്? മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍പ്പിന്നെ ആരും മീശമാധവനിലെ മുകുന്ദനുണ്ണി വക്കീലിനെ പോലെയോ, പുലിവാല്‍ കല്യാണത്തിലെ പലിശക്കാരനായ മണവാളനെ പോലെയോ ഉള്ള വേഷങ്ങള്‍ ചെയ്യാന്‍ ആരും വിളിച്ചില്ല. വിളിക്കാത്ത കല്യാണത്തിന് പോകാന്‍ പറ്റുമോ? സലിംകുമാര്‍ ചോദിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നക്‌സലൈറ്റ് ചന്ദ്രന്റെ പേര് കേട്ടാല്‍ ആരും ഞെട്ടും. പക്ഷെ, ചന്ദ്രനെങ്ങനെ നക്‌സലൈറ്റ് ആയെന്ന കഥ കേട്ടാല്‍ ആരും ചിരിച്ച് പോകും. അതുകൊണ്ടാണ് ആ വേഷം ചെയ്യാന്‍ താരം തീരുമാനിച്ചത്.
ഷാഫിയും നാദിര്‍ഷയും സലിംകുമാറിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഷാഫിയുടെ ആദ്യ സിനിമ മുതല്‍ എല്ലാത്തിലും സലിംകുമാറുണ്ട്. എന്നാല്‍ ടു കണ്‍ട്രീസില്‍ അഭിനയിക്കാന്‍ ഷാഫി വിളിച്ചപ്പോള്‍ സലിംകുമാര്‍ നോ പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല, ആരോഗ്യപ്രശ്‌നം ഉള്ളതിനാലായിരുന്നു. താന്‍ കാരണം അവര്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകരുത്. കാനഡയിലായിരുന്നു ചിത്രീകരണം. താന്‍ കാരണം ഒരു ദിവസത്തെ ഷൂട്ട് മുടങ്ങിയാല്‍ നിര്‍മാതാവിന് വലിയ നഷ്ടം സംഭവിക്കും. ഷൂട്ടിംഗ് പകുതിയോളം കഴിഞ്ഞ് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായാലോ? നിര്‍മാതാവ് രഞ്ജിത്തിനോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ സ്‌നേഹപൂര്‍വമാണ് ടു കണ്‍ട്രീസിലെ വേഷം വേണ്ടെന്ന് പറഞ്ഞത്.
അമര്‍ അക്ബര്‍ ആന്റണി തുടങ്ങും മുമ്പേ നാദിര്‍ഷ വിളിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പറ്റില്ലെന്ന് പറഞ്ഞു. അടുത്ത സിനിമയില്‍ ഉറപ്പായും കാണുമെന്ന് പറഞ്ഞു. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ എത്തുന്നത്. നാദിര്‍ഷയുടെ ആദ്യ സിനിമയിലെ നായകന്‍ സലിംകുമാണ്. ഉണക്കച്ചെമ്മീന്‍ എന്നൊരു സ്പൂഫ് ഫിലിം നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു. അതില്‍ അഭിനയിക്കാമെന്നേറ്റയാള്‍ അവസാനം പിന്‍മാറി. അങ്ങനെ നാദിര്‍ഷ സലിംകുമാറിനെ നായകനാക്കി.
https://www.facebook.com/Malayalivartha























