ദുല്‍ഖര്‍ അമേരിക്കയില്‍

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അമേരിക്കയിലേക്ക് പറന്നു. അമല്‍നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കാനാണ് യു.എസില്‍ പോയത്. സിനിമയുടെ പ്രധാന രംഗങ്ങള്‍ അവിടെയാണ് ചിത്രീകരിക്കുന്നത്. കോട്ടയത്തെ ഷൂട്ടിംഗിന് ശേഷമാണ് ടിം പോയത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലായിരിക്കും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക. സത്യന്‍അന്തിക്കാടിന്റെ 'ജോമോന്റെ സുവിശേഷങ്ങള്‍' കഴിഞ്ഞ് എറണാകുളത്തെത്തിയ ദുല്‍ഖര്‍സല്‍മാന്‍ വിജയ്‌നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'സോളോ' എന്ന സിനിമയുടെ ചിത്രീകരണത്തില്‍ അഞ്ചുദിവസം പങ്കെടുത്തിരുന്നു.
താരം അടുത്തതായി അഭിനയിക്കുന്ന സിനിമ അന്‍വര്‍റഷീദ് നിര്‍മ്മിച്ച് സൗബിന്‍ സംവിധാനം ചെയ്യുന്ന 'പറവ'യാണ്. ദുല്‍ഖര്‍സല്‍മാനും കുറെ കുട്ടികളും പറവകളുമാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിഭാഗങ്ങളിലായിട്ടാണ് 'പറവ'യുടെ ഷൂട്ടിംഗ്. 'പറവ' കഴിഞ്ഞ് വീണ്ടും വിജയ്‌നമ്പ്യാരുടെ ചിത്രത്തില്‍ ജോയിന്റ് ചെയ്യും. അതിനുശേഷം സലിംബുഹാരിയുടെ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ദുല്‍ഖറും പിതാവ് മമ്മൂട്ടിയും കാണുന്നത്. 
താരം ക്രിസ്മസ് മിക്കവാറും അമേരിക്കയിലാകും ആഘോഷിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ കാര്യങ്ങള്‍ മാറും. അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയെത്തിയ ദുല്‍ഖര്‍ അതിന് ശേഷം ആദ്യമായാണ് അവിടേക്ക് പോകുന്നത്. പഴയ സുഹൃത്തുക്കളെ അടക്കം കാണാനുള്ള തയ്യാറെടുപ്പിലാണ് താരം പോയത്. അതുകൊണ്ട് ട്രിപ്പ് പുതിയൊരു അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha























