Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പിന്നിട്ട പാതകളിലെ വേദനകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഉപ്പും മുളകും എന്ന സീരിയലിലെ 'നീലു' എന്ന നിഷ സാരംഗ്

02 DECEMBER 2016 10:59 AM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും എന്ന ഫ്‌ലവര്‍സ് ടിവിയിലെ പരമ്പര ഏവര്‍ക്കും പരിചിതമാണ്. അതിലെ വീട്ടമ്മയായ 'നീലു'വിനെയും. നടിയാകുന്നതിന് മുന്‍പ് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് മനസ്സുതുറക്കുകയാണ് നീലു എന്ന നിഷ സാരംഗ്.

രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോള്‍ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലില്‍ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോള്‍ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെണ്‍മക്കളെയും ചേര്‍ത്താണ് ഞാന്‍ ആറു മക്കള്‍ എന്ന് പറയുന്നത്. ഇതാണ് ഇപ്പോള്‍ ജീവിതത്തില്‍ വന്ന ഒരു പ്രധാന മാറ്റം.

രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം എനിക്കുണ്ടായിരുന്നു. ഭക്ഷണത്തിന് പോലും വക കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ത്ഥന കണ്ണന്‍ കാണാതിരുന്നില്ല. ഭര്‍ത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളില്‍ ഗുരുവായൂരപ്പന്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് കാഴ്ച്ച, യെസ് യുവര്‍ ഓണര്‍, പോത്തന്‍വാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത്.അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ജീവിതനിലവാരവും ഉയര്‍ന്നു. സ്വന്തായി വീടും കാറും ഒക്കെ വാങ്ങി. എന്നാല്‍ ഇക്കൂട്ടത്തില്‍ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വില്‍പ്പന. അതില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. ആ കച്ചവടം ഇപ്പോഴും തുടരുന്നു. കാരണം, നാളെ ഈ ഉപ്പും മുളകും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ..? നിഷ പറയുന്നു.

അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് ഷൂട്ടിംഗ് കാണാന്‍ പോയതാണ്. അപ്പോഴാണ് ഇല്ലത്തെ പെണ്‍കുട്ടിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. വീട്ടില്‍നിന്ന് വലിയ പ്രോത്സാഹനമില്ലായിരുന്നു. പക്ഷേ ജീവിതത്തിലെ പല സാഹചര്യങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവന്നത് അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ കാരണമായി.ഒരുഘട്ടത്തില്‍ ഭര്‍ത്താവ് എന്നെവിട്ടുപോയി. നിയമപരമായി ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ കുടുംബജീവിതം സന്തോഷകരമായിരുന്നില്ല. ഭര്‍ത്താവിനെക്കുറിച്ച് അതുപറഞ്ഞ് വാര്‍ത്തയാക്കി വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ നിഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (52 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends