അപമാനങ്ങള്‍ എന്നെ ഞാനാക്കി; കങ്കണ തുറന്നു പറയുന്നു

ബോളിവുഡ് സിനിമയിലെ ആദ്യ കാലങ്ങളില്‍ ഇംഗ്‌ളീഷ് നന്നായി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ താന്‍ കുറെ കളിയാക്കപ്പെട്ടിട്ടുണ്ടെന്ന് ക്വീന്‍ കങ്കണ റണാവത്ത്. എന്നാല്‍ ഇതൊന്നും ഒരിക്കലും എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല.
'ഞാന്‍ ജനിച്ചതും വളര്‍ന്നും ഒരു കൊച്ചു നഗരത്തിലാണ്. തുടക്കത്തില്‍ ഇംഗ്‌ളീഷ് നന്നായി സംസാരിക്കാന്‍ കഴിയില്ലായിരുന്നു. വസ്ത്രധാണവും സാധാരണ നിലയിലായിരുന്നു. ഈ രണ്ട് കാര്യങ്ങളുടെ പേരില്‍ പലരും അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും എന്നെ തളര്‍ത്തിയില്ല.' രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ താരം പറയുന്നു.
സ്വന്തം കഴിവില്‍ വിശ്വസിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് അധികം ചെവികൊടുത്താല്‍ ആത്മവിശ്വാസം നഷ്ടമാകും. ഇന്ന് ആളുകള്‍ എന്നെ വിലയിരുത്തുന്നത് എന്റെ സിനിമ കണ്ടാണെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha
























