ഒപ്പത്തിന്റെ നൂറ്റിയൊന്നാം ദിനാഘോഷത്തില്‍ മോഹന്‍ലാല്‍ മാതൃകയായി

ഒപ്പത്തിന്റെ നൂറ്റിയൊന്നാം ദിനത്തില്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ മാതൃകയായി മോഹന്‍ലാല്‍. അവയവദാനത്തിന് തന്റെ ഫാന്‍സുകാരെ സജ്ജമാക്കുകയായിരുന്നു മൃതസഞ്ജീവനിയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍. 1000 ഫാന്‍സുകാര്‍ തങ്ങളുടെ അവയവ ദാന സമ്മതപത്രം മോഹന്‍ലാലിന് നല്‍കി. മോഹന്‍ലാല്‍ ഇത് മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേ്യഷ്യസിന് കൈമാറി.
എന്നും എപ്പോഴും ലാലേട്ടനോട് ഒപ്പം എന്ന തലവാചകത്തോടെ സംഘടിപ്പിച്ച ആഘോഷം കൊച്ചി ഐഎംഎ ഹാളിലാണ് നടന്നത്. കറുത്ത ഷര്‍ട്ട് ധരിച്ച് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ആരാധകര്‍ക്കൊപ്പം മോഹന്‍ലാലിന്റെ മാസ് സെല്‍ഫിയും ആഘോഷത്തിന്റെ ഭാഗമായി.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന 1971 ബിയോണ്ട് ദ വാര്‍ എന്ന ചിത്രമൊരുക്കുന്ന മേജര്‍ രവി, ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍ കുമാര്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
.jpg)
https://www.facebook.com/Malayalivartha
























