കന്നഡ നടന്‍ നവീന്‍ കൃഷ്ണയുമായി നടി ഭാവനയ്ക്ക് വിവാഹമെന്ന് സൂചന; പ്രതികരിക്കാതെ നടിയുടെ കുടുംബം

കാവ്യാ മാധവന്‍ വിവാഹിതയായ ശേഷം മറ്റൊരു മലയാള നടി കൂടി മംഗല്യത്തിനൊരുങ്ങുന്നു. മലയാള പ്രേക്ഷകരുടെ ഇഷ്ട നടിയായ ഭാവനയാണ് വിവാഹിതയാകുന്നത്. കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ കൃഷ്ണയുമായാണ് വിവാഹം.
2014-ല്‍ വിവാഹിതരാകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇരുവരുടെയും തിരക്ക് മൂലം വിവാഹം നീണ്ട് പോവുകയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ഭാവനയുടെ അച്ഛന്റെ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി.
സമീപ കാലത്തായിരുന്നു നവീന്റെ അമ്മയുടെ മരണവും. ഏതായാലും അധികം താമസിയാതെ വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത ജനുവരിയില്‍ വലിയ ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തും.
ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബി ടു-വിലാണ് ഇപ്പോള്‍ ഭാവന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ വിജയ് മേനോന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വിളക്ക്മരം എന്ന ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്.
മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച ഭാവന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha
























