വേര്‍പിരിയുന്നുവെന്ന വാര്‍ത്തയ്ക്കുള്ള മറുപടിയുമായി അഭിഷേക് ബച്ചനും ഐശ്വര്യയും

താര ദമ്പതികളായ അഭിഷേകും ഐശ്വര്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരന്നിരുന്നു. ഒരു ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് കഴിഞ്ഞ ദിവസം ഇരുവരും തെളിയിച്ചു. പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ അമ്പതാം ജന്‍മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ഇതോടെ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.
ഐശ്വര്യ നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ യേ ദില്‍ഹെ മുശ്കില്‍ എന്ന ചിത്രമാണ് ഇരുവരും പിരിയാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ചിത്രത്തിലെ ഐശ്വര്യയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ഗ്ലാമര്‍ സീനുകള്‍ ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഏറ്റവും ഒടുവില്‍ ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വരെ വാര്‍ത്ത വന്നു. എന്നാല്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബച്ചന്‍ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നത്.

https://www.facebook.com/Malayalivartha
























