ഹാസ്യസാമ്രാട്ടിന് അഭിനയം മാത്രമല്ല, പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്

ജഗതി ശ്രീകുമാര്‍ എന്ന പ്രതിഭയുടെ അഭിനയ മികവിനെ കുറിച്ച് പറയേണ്ടതില്ല. അഭിനയം മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് മലയാളികളുടെ ഹാസ്യസാമ്രാട്ട് തെളിയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ കോമഡി ഗാനങ്ങളുമായി താരം തിളങ്ങിയിട്ടുണ്ട്.
രാമാ ശ്രീരാമാ, പാല്‍ക്കാരിപ്പെണ്ണേ എന്നീ പാട്ടുകള്‍ മലയാളികള്‍ ഉള്ളിടത്തോളം മറക്കില്ല, പിസ്ത സുമാക്കിറ എന്ന ജഗതിയുടെ സ്വന്തം ഗാനം തീര്‍ത്ത അലയൊലികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അനശ്വരമായി നിലകൊള്ളുന്നു. പ്രേക്ഷകരെ ഗാനങ്ങളിലൂടെ ഇത്രയേറെ രസിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ജഗതിയുടെ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗം ആവുകയാണ്.
പക്ഷെ ഇത് കോമഡിയല്ല. ജഗതി മനോഹരമായി ആലപിച്ച ഒരു തമിഴ് ഗാനമാണിത്. ഒരു സംഗീത സദസില്‍ കച്ചേരിയുടെ രീതിയിലാണ് ജഗതി ഗാനം ആലപിച്ചിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്.
https://www.facebook.com/Malayalivartha
























