നടിമാര്‍ക്കെതിരെ വി.എം വിനു

16കാരിയുടെ അമ്മയാകാന്‍ മലയാളസിനിമയിലെ പല നടിമാരും തയ്യാറല്ലെന്ന് സംവിധായകന്‍ വി.എം വിനു. തന്റെ പുതിയ സിനിമയായ മറുപടിയില്‍ നായികയായി അഭിനയിക്കാന്‍ നിരവധി നടിമാരെ സമീപിച്ചെങ്കിലും ആരും ഡേറ്റ് നല്‍കാന്‍ തയ്യാറായില്ല. ഇത്തരം വേഷങ്ങള്‍ ചെയ്താല്‍ സിനിമയില്‍ നിന്ന് ഔട്ടാകമോ, അല്ലെങ്കില്‍ ഇമേജിനെ ബാധിക്കുമോ തുടങ്ങിയ സംശയങ്ങളാണ് നായികമാര്‍ക്കുള്ളത്. അത് അവരുടെ പരിമിതിയും ആത്മവിശ്വാസമില്ലായ്മയുമാണെന്ന് വി.എം വിനു ആരോപിച്ചു.
ഭാമയോട് ആദ്യം പറഞ്ഞപ്പോള്‍ തനിക്കിത് ചെയ്യാന്‍ പറ്റുമോ എന്ന സംശയമാണ് ആദ്യം ഉന്നയിച്ചത്. വലിയ റിസ്‌ക്കില്ലാതെ, നായകന്റെ നിഴലായി നടക്കാനാണ് നമ്മുടെ നായികമാര്‍ക്ക് ഇഷ്ടമെന്നും വി.എം വിനു ആരോപിച്ചു.
അതേസമയം വിനുവിന്റെ സിനിമകള്‍ തുടര്‍ച്ചായി പരാജയപ്പെടുന്നതിനെ തുടര്‍ന്നാണ് നായികമാര്‍ ഡേറ്റ് നല്‍കാത്തതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഭാമ പിന്നീട് ഈ വേഷം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഭാമയ്ക്ക് വലിയ തിരക്കില്ലാത്തതിനാലാണ് ഡേറ്റ് നല്‍കിയതെന്ന് സിനിമാക്കാര്‍ പറയുന്നു. യുവനായകന്‍മാരൊന്നും ഭാമയെ നായികയാക്കാന്‍ സമ്മതിക്കുന്നില്ലെന്നും വാര്‍ത്തകളുണ്ട്.
ഫെയ്‌സ് ടു ഫെയ്‌സ്, പെണ്‍പട്ടണം എന്നീ സിനിമകളാണ് അവസാനം വി.എം വിനു സംവിധാനം ചെയ്തത്. രണ്ടും വലിയ പരാജയമാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്ന് നാല് വര്‍ഷമായി സിനിമകളില്ലാതെയിരിക്കുകയായിരുന്നു. യുവതാരങ്ങള്‍ ഇദ്ദേഹത്തിന് ഡേറ്റ് കൊടുക്കാന്‍ തയ്യാറല്ല. ആകെ മമ്മൂട്ടി മാത്രമാണ് ഡേറ്റ് നല്‍കുന്നത്.
https://www.facebook.com/Malayalivartha
























