അല്ലു അര്‍ജുനെ തോല്‍പ്പിച്ച് മോഹന്‍ലാല്‍

അല്ലു അര്‍ജുന്‍ ചിത്രമായ സരൈനോടുവിനെ പിന്നിലാക്കി മോഹന്‍ലാല്‍ തെന്നിന്ത്യയില്‍ മുമ്പിലെത്തി. തെന്നിന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം പണം വാരിയ അഞ്ചു ചിത്രങ്ങളുടെ പട്ടികയിലാണ് പുലിമുരുകന്‍ എത്തിയത്. തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 2016ല്‍ കളക്ഷനില്‍ ആദ്യ അഞ്ചിലെത്തിയ രണ്ട് ചിത്രങ്ങള്‍ ഉള്ള ഏക താരം കൂടിയാണ് മോഹന്‍ലാല്‍.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ രണ്ടു ചിത്രങ്ങള്‍ ആദ്യ അഞ്ചില്‍ ഉണ്ട്. രജനീകാന്തിന്റെ കബാലി (350 കോടി), വിജയ് ചിത്രം തെറി ( 175 കോടി), ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും അഭിനയിച്ച ജനതാ ഗാരേജ് (135 കോടി), പുലിമുരുകന്‍ (129 കോടി), അല്ലു അര്‍ജുന്റെ സരൈനോടു (126 കോടി) എന്നിവയാണ് ആദ്യ അഞ്ചിലെ ചിത്രങ്ങള്‍.
ഇതാദ്യമായാണ് ഒരു മലയാള സിനിമ തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിക്കുന്നത്. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 129 കോടിയാണ് പുലിമുരുകന്റെ ഗ്രോസ് കളക്ഷന്‍.
മലയാളത്തില്‍ ആദ്യമായി 100 കോടി പിന്നിട്ട ചിത്രമാണ് പുലിമുരുകന്‍. തെലുങ്ക് പതിപ്പ് പുറത്തുവന്നതിന് പിന്നാലെ പുലിമുരുകന്‍ തമിഴ് മൊഴിമാറ്റ പതിപ്പും തീയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. തെലുങ്ക് പതിപ്പായ മന്യംപുലിയും തെലുങ്കില്‍ ഹിറ്റാണ്.
https://www.facebook.com/Malayalivartha
























