ആരും സഹായിച്ചില്ല... ടിവി താരത്തെ വിമാനത്തില്‍ സഹയാത്രികന്‍ മാനഭംഗപ്പെടുത്തി

മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സിലായിരുന്നു സംഭവം. ടിവി താരത്തെ വിമാനത്തില്‍ സഹയാത്രികന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തയ്ക്കാണ് മാനഭംഗം നേരിട്ടത്.
താരത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ ഇടപ്പെട്ടു.
എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാതെ സീറ്റില്‍ നിന്നും മാറ്റി ഇരുത്തുകമാത്രമാണ് ചെയ്തത്. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ടിന പറഞ്ഞു. സംഭവം ടിന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്.
https://www.facebook.com/Malayalivartha
























