ദിലീപിനും കാവ്യക്കും മമ്മൂട്ടി വിരുന്ന് നല്‍കി

നവദമ്പതികളായ ദിലീപിനും കാവ്യക്കും മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ആദ്യ വിരുന്ന് നല്‍കി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു സല്‍ക്കാരം. മകള്‍ മീനാക്ഷിയുമൊത്താണ് ദിലീപ് വിരുന്നിനെത്തിയത്.
മമ്മൂട്ടിയും ദിലീപുമായുള്ള സൗഹൃദത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. ചേട്ടന്റെ സ്ഥാനത്താണ് മമ്മൂട്ടിയെ ദിലീപ് കാണുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മമ്മൂട്ടിയുമായും നാദിര്‍ഷയുമായും ദിലീപ് ആലോചിക്കാറുണ്ട്. കാവ്യയുമായുള്ള വിവാഹത്തിന് ദിലീപ് ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെയാണ്.
മഞ്ജുവാര്യരും ദീലീപും അകന്നപ്പോഴും ദിലീപിന് ആശ്വാസമായി മമ്മൂട്ടി ഉണ്ടായിരുന്നു. മഞ്ജു അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ രഞ്ജിത്തിനോട് നായികയാക്കരുതെന്ന് നിര്‍ദ്ദേശിച്ചതായി ദിലീപ് പറഞ്ഞിരുന്നു. ആ സമയത്ത് പ്രയ്‌സ് ദ ലോര്‍ഡ് എന്ന സിനിമയില്‍ മഞ്ജുവിനെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നോക്കിയെങ്കിലും മമ്മൂട്ടി അനുവദിച്ചില്ല. അതേസമയം എന്നും എപ്പോഴും എന്ന സിനിമയില്‍ മോഹന്‍ലാല്‍ മഞ്ജുവിനെ നായികയാക്കുകയും ചെയ്തു.
മേഘം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ താല്‍പര്യപ്രകാരമാണ് ദിലീപിനെ കാസ്റ്റ് ചെയ്തത്. അതിന് മുമ്പ് അനില്‍ ബാബുവിന്റെ മമ്മൂട്ടി ചിത്രത്തില്‍ ദിലീപിനെയും ശാലിനിയെയും ജോഡികളാക്കാന്‍ തീരുമാനിച്ചതും മമ്മൂട്ടിയാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള ആത്മബന്ധം. അമ്മയുടെ മീറ്റിങ്ങില്‍ തിലകന്‍ മമ്മൂട്ടിക്കെതിരെ പറഞ്ഞപ്പോള്‍ ചൂടായത് ദിലീപ് മാത്രമാണ്. അത്രയ്ക്ക് ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്.
https://www.facebook.com/Malayalivartha
























