പുലിമുരുകന് 150 കോടി ക്ലബില്‍

മോഹന്‍ലാലിന്റെ പുലിമുരുകന്‍ 150 കോടി ക്ലബിലെത്തി. 150 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. കറന്‍സിയുണ്ടാക്കിയ പ്രതിസന്ധിയെ നിഷ്പ്രയാസം തോല്‍പ്പിച്ചു എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം.
ഇന്ത്യയിലും വിദേശത്തും നിന്നും പുലിമുകന്‍ 135 കോടി നേടിയിരുന്നു. പ്രീ റിലീസ് ഷോകളില്‍ നിന്നാണ് 15 കോടി നേടിയത്.ചിത്രം റിലീസായി രണ്ടു മാസത്തിനുള്ളിലാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയാണ് പുലി മുരുകന്‍.
80 കോടിയാണ് കേരളത്തിലെ തീയേറ്ററില്‍ നിന്നും പുലിമുരുകന്‍ നേടിയത്. കറന്‍സി പ്രതിസന്ധി കാരണം ചിത്രങ്ങള്‍ കളക്ഷന്‍ കുറഞ്ഞതായുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുലി മുരുകന്‍ കത്തികയറുന്നത്.
ഗള്‍ഫില്‍ പുലിമുരുകനാണ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. രജനികാന്തിനെ ചിത്രം ബഹുദൂരം പിന്നിലാക്കി. 33.5 കോടിയാണ് പുലി മുരുകന്‍ വിദേശത്ത് നിന്നും നേടിയത്.
അമേരിക്കയിലും ബ്രിട്ടനിലും നിന്നുമായി 3.65 കോടി ചിത്രം നേടി.ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഒരു മലയാള ചിത്രവും നേടാത്ത വിജയമാണ് പുലി മുരുകന്‍ നേടിയത്.ഒരു ശരാശരി ആക്ഷന്‍ ചിത്രം എന്ന് പുലിമുരുകനെ വിമര്‍ശിക്കുന്നവര്‍ പോലും ആ ചിത്രം രണ്ടും മുന്നും തവണ കണ്ടു കഴിഞ്ഞു.
മലയാളികളില്‍ ഏറിയ പങ്കും ചിത്രം കണ്ടു കഴിഞ്ഞു.പുലിമുരുകന്‍ കാണാതിരുന്നാല്‍ എന്തോ കുറവുണ്ടാകുമെന്ന് കരുതുന്നവരാണ് നമ്മള്‍.
https://www.facebook.com/Malayalivartha
























