മലയാളത്തില്‍ തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ ആണെന്ന് അല്ലു അര്‍ജുന്‍

താരങ്ങളോട് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് ഏത് താരത്തെയാണ് കൂടുതല്‍ ആരാധിക്കുന്നതെന്ന്. സ്ഥിരമായി ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് താരങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ചിലര്‍ എല്ലാവരേയും ഒരുപോലെ ഇഷ്ടമാണെന്ന് പറയും. എന്നാല്‍ ഇത്തവണ അവതാരകയെ പോലും ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയുടെ സ്വന്തം യുവതാരം അല്ലു അര്‍ജുന്‍. താന്‍ മലയാളത്തില്‍ ലാലേട്ടനെയല്ലാതെ വേറെ ആരേയും ആരാധിക്കുന്നില്ല എന്നാണ് അല്ലൂ അര്‍ജുന്‍ പറഞ്ഞിരിക്കുന്നത്.
ഒരു പ്രമുഖ ചാനലില്‍ അഭിമുഖം നല്‍കുന്നതിനിടെയാണ് അവതാരക മലയാള സിനിമകളെ കുറിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെലുങ്ക് താരമായ 'മല്ലു അര്‍ജ്ജുന്‍' എന്ന് വിളിയ്ക്കുന്ന അല്ലു അര്‍ജ്ജുനോട് ആരാധകനെ കുറിച്ച് ചോദിച്ചത്.
മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ചില സിനിമകള്‍ കാണാറുണ്ട് എന്ന് ഉത്തരം നല്‍കുകയും പിന്നാലെ വന്ന ഏറ്റവുമൊടുവില്‍ കണ്ട ചിത്രമേതാണെന്ന ചോദ്യത്തോട് ചാര്‍ലിയാണ് ഏറ്റവുമൊടുവില്‍ കണ്ട ചിത്രമെന്ന് അല്ലു വ്യക്തമാക്കുകയും ചെയ്തു.
ഉടനെ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍ ആണോ താങ്കള്‍ എന്നായിരുന്നു അവതാരകയുടെ ചോദ്യം. അങ്ങനെ ആരാധകനൊന്നുമല്ല, നല്ല സിനിമ കണ്ടാല്‍ അതിലഭിനയിച്ചവരെ അഭിനന്ദിക്കുമെന്ന് താരം സൂചിപ്പിച്ചു. പിന്നീട് മലയാളത്തില്‍ താന്‍ ആരാധിയ്ക്കുന്ന ഒരേ ഒരാള്‍ മോഹന്‍ലാല്‍ ആണെന്നും,എല്ലാവരുടെയും സിനിമ ഞാന്‍ കാണും. പക്ഷെ ആരുടെ ആരാധകനണ് എന്ന് ചോദിച്ചാല്‍ ലാല്‍ സാറിന്റേ പേരേ പറയൂ എന്നും തെല്ലും സംശയമില്ലാതെ അല്ലു പറയുന്നു.
https://www.facebook.com/Malayalivartha
























