'എന്റെ വീഡിയോകളും ചിത്രങ്ങളും ഒരിക്കലും ഞാന്‍ നിര്‍ബന്ധിച്ച് ആരെയും കാണിച്ചിട്ടില്ല'

തന്റെ നഗ്‌ന രംഗങ്ങള്‍ കാണാന്‍ വേണ്ടിയാണ് ആളുകള്‍ തന്റെ പേര് ഗൂഗിളില്‍ തിരയുന്നതെന്ന് മുന്‍ പോണ്‍ താരവും നടിയുമായ സണ്ണി ലിയോ.ണ്‍. ഇഷ്ടമില്ലാത്തവര്‍ തന്റെ പോണ്‍ ചിത്രങ്ങള്‍ കാണേണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്. ഭാരതീയ സംസ്‌കാരം നശിപ്പിക്കുകയാണ് സണ്ണി ലിയോണ്‍ ചെയ്യുന്നതെന്ന് ഒരു പൊലീസുകാരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. എന്നോട് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലായിരിക്കാം. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്റെ വീഡിയോകളും ചിത്രങ്ങളും ഒരിക്കലും ഞാന്‍ നിര്‍ബന്ധിച്ച് ആരെയും കാണിച്ചിട്ടില്ല, സണ്ണി ലിയോണ്‍ പറഞ്ഞു.
ബോളിവുഡിനേക്കാള്‍ ഭേദമാണ് നീലച്ചിത്രമേഖലയെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ബോളിവുഡില്‍ പലരില്‍ നിന്നും പലതവണ ലിംഗവിവേചനം നേരിടേണ്ടിവന്നു. ഭൂതകാലത്തിന്റെ പേരില്‍ താന്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നുണ്ടെന്നും എന്നാല്‍, അതിനെക്കുറിച്ച് വിഷമമില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























