സിനിമ തിരഞ്ഞെടുക്കാന്‍ തനിക്ക് ഇപ്പോഴും അറിയില്ലെന്ന് അനുപമ പരമേശ്വരന്‍

തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിക്കൊണ്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി എത്തിയ താരം ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്നു സൂപ്പര്‍ ഹിറ്റുകളിലാണ് വേഷമിട്ടത്. താരമിപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രേമം തെലുങ്ക്, കൊടി എന്നീ സിനിമകള്‍ക്ക് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. എന്നാല്‍ സിനിമ തിരഞ്ഞെടുക്കാന്‍ തനിക്കിപ്പോഴും അറിയില്ലെന്ന് അനുപമ പറയുന്നു.
'നിരവധി കഥകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഏത് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. അപ്പോള്‍ ചോദിക്കുന്നത് അല്‍ഫോണ്‍സ് പുത്രനോടും ത്രിവിക്രം സാറിനോടുമാണ്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ആരും വിഷമിക്കാന്‍ പാടില്ല. അതിനാല്‍ 100ശതമാനം ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ എന്നും ശ്രമിക്കുന്നുണ്ട്. ധനുഷിന്റെ നായികയായും ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. ഇത് ഭാഗ്യമാണെന്ന് കരുതുന്നു.' താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























