ഐറ്റം സോംഗ് എന്നാല്‍ എന്തെന്നറിയില്ല, പോണ്‍ താരമായിരുന്ന സണ്ണി ലിയോണാണ് പറയുന്നത്

അറിയപ്പെടുന്ന പോണ്‍ താരത്തിന് ഐറ്റം സോംഗ് എന്നാല്‍ എന്താണെന്ന് അറിയില്ല. ഷാറൂഖ് ചിത്രം റായീസിലെ ഐറ്റം നമ്പറിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. എണ്‍പതുകളില്‍ പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തില്‍ സീനത്ത് അമന്‍ അവതരിപ്പിച്ച ലൈല ഒ ലൈല എന്ന ഗാനത്തിന്റെ പുനരവതരണത്തിലാണ് സണ്ണി ചുവടുവെക്കുന്നത്.
പാട്ടുകളില്‍ മോശമെന്നോ അശ്ലീലമെന്നോ താന്‍ വേര്‍തിരിക്കുന്നില്ലെന്നും സിനിമയുടെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള പാട്ടാണിതെന്നും താരം പറയുന്നു. ഷാറൂഖ് ഖാനൊപ്പം ചിത്രത്തിലെത്തുന്നതിന്റെ ത്രില്‍ സണ്ണി ലിയോണ്‍ മറച്ചുവെക്കുന്നില്ല. സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണിതെന്നും താരം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























