Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

നടന്റെ സെല്‍ഫിയില്‍ അറിയാതെ കുടുങ്ങി; വഴി തുറന്നത് മലയാള സീരിയല്‍ രംഗത്തേക്കെന്ന് നടി

20 DECEMBER 2016 03:45 PM IST
മലയാളി വാര്‍ത്ത

കൃഷ്ണ തുളസി സീരിയിലെ കൃഷ്ണയെ എല്ലാ പ്രേക്ഷകര്‍ക്കും പരിചയമുണ്ടാവും. മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ കൃഷ്ണയെ അനശ്വരമാക്കിയത് മൃദുല വിജയകുമാറാണ്. നാലു സിനിമകളിലെ നായിക വേഷത്തിനുശേഷമാണ് മൃദുല സീരിയല്‍ രംഗത്തേക്കു കടന്നു വരുന്നത്.

ഒരു സെല്‍ഫിയാണ് തന്നെ സീരിയല്‍ രംഗത്തേയ്ക്ക് വഴിതെളിച്ചതെന്ന് മൃദുല പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൃദുല തന്നെ കുറിച്ചും കരിയറിനെകുറിച്ചുമെല്ലാം സംസാരിച്ചത്. സീരിയയിലെ കൃഷ്ണയെപ്പോലെ താന്‍ ജീവിതത്തില്‍ ബോള്‍ഡല്ലെന്നാണ് മൃദുല പറയുന്നത്. സീരിയല്‍ ഹിറ്റാവാന്‍ തുടങ്ങിയതോടെ പലരും ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ചിലരുടെയൊക്കെ സംസാരത്തിെന്റെ ടോണ്‍ മാറാന്‍ തുടങ്ങിയ മുതല്‍ അമ്മയാണിപ്പോള്‍ ഫോണെടുക്കാറെന്നും മൃദുല പറയുന്നു.

ചെറുപ്പം മുതലേ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്നും ആദ്യം ഓഫര്‍ ലഭിച്ചത് തമിഴ് ചിത്രത്തിലായിരുന്നെന്നും മൃദുല പറയുന്നു. 15ാം വയസ്സിലാണ് ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ നായികാ വേഷം ചെയ്യുന്നത്. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു ചിത്രം ചെയ്തു. പിന്നീടാണ് സെലിബ്രേഷന്‍ എന്ന മലയാള ചിത്രത്തിലെ നായികയാവുന്നത്. ഇന്‍ഫിനിറ്റി എന്ന മലയാള ചിത്രം റിലീസാകാനുണ്ട്.ഇന്‍ഫിനിറ്റിയ്ക്കു ശേഷം ചെയ്ത പടമായിരുന്നു നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകനും നടനുമായ മധുമേനോന്‍ എടുത്ത സെല്‍ഫിയില്‍ അറിയാതെ പെട്ടുപോയതെന്നു മൃദുല പറയുന്നു. മധു മേനോന്‍ ആ ചിത്രം സംവിധായകന്‍ ഡോ.ജനാര്‍ദ്ദനു അയച്ചു കൊടുക്കുകയായിരുന്നു .ഫോട്ടോ കണ്ടയുടനെ അദ്ദേഹം മധുചേട്ടനെ തിരിച്ചുവിളിച്ച് പിന്നില്‍ നില്‍ക്കുന്ന കുട്ടിയേതെന്നു ചോദിക്കുകയായിരുന്നെന്ന് മൃദുല പറയുന്നു.

ആദ്യം സീരിയലിനോട് താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട്ഓഫറുകള്‍ സ്വീകരിക്കുകയായിരുന്നു. ആദ്യം കല്യാണ സൗഗന്ധികത്തിലെ ആര്യയായി പ്രേക്ഷകരുടെ മുന്നിലെത്തി. പിന്നീട് മഞ്ഞുരുകും കാലം ,കൃഷ്ണ തുളസി അങ്ങനെ ഒട്ടേറെ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.മൃദുലയുടെ അച്ഛന്റെ അമ്മാവനാണ് നടി അച്ഛമ്മാവനെന്നു വിളിക്കുന്ന അന്തരിച്ച ക്യാമറാമാന്‍ ആനന്ദകുട്ടന്‍. ആനന്ദക്കുട്ടനും അപ്പൂപ്പനുമാണ് അഭിനയ ജീവിതത്തിലെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകരെന്നാണ് മൃദുല പറയുന്നത്.അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതു നടന്നില്ലെന്ന് മൃദുല പറയുന്നു. മനസ്സിലെ വിഷമങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ കാണിക്കരുതെന്ന് അദ്ദേഹം പറയുമായിരുന്നെന്നും മൃദുല ഓര്‍ക്കുന്നു.ആരെങ്കിലും നെഗറ്റീവ് കമന്റുകള്‍ പറഞ്ഞാല്‍ അത് മനസ്സിലേക്കെടുക്കരുതെന്ന് എപ്പോഴും മുത്തച്ഛനും ഉപദേശിക്കും. സിനിമ തന്നെയാണ് ഇപ്പോഴും മോഹമെന്നും നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നുമാണ് മൃദുല പറയുന്നത്. നിവിന്‍ പോളി,ദുല്‍ക്കര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുട നായികയായി അഭിനയിക്കാനാണ് താതപര്യം. മൃദുലയുടെ അച്ഛന്‍ വിജയകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജരാണ്. അമ്മ റാണി വീട്ടമ്മയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (26 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (54 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends