ആന്‍ഡ്രിയയ്ക്കും തപ്‌സിക്കും വിവാഹത്തില്‍ വിശ്വാസമില്ല; സാമന്ത അങ്ങനെയല്ല..

വിവാഹത്തില്‍ വിശ്വാസമില്ലെന്ന് തെന്നിന്ത്യന്‍ താരങ്ങളായ ആന്‍ഡ്രിയയും തപ്‌സിയും. എന്നാല്‍ ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ലെന്ന് കല്യാണത്തിന് ഒരുങ്ങിയിരിക്കുന്ന നടി സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം താമസിക്കാതെ നടക്കും. എന്നാല്‍ വിവാഹത്തില്‍ വിശ്വാസമില്ലെന്ന തന്റെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം രസമുള്ളതും ഒപ്പം ചിന്തയ്ക്ക് വഴിവയ്ക്കുന്നതുമാണെന്ന് സാമന്ത പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം കഴിയുക, അതിലൊട്ടും കുറ്റബോധം തോന്നുകയും ചെയ്യരുത്. എന്നാല്‍ സിനിമയില്‍ വിവാഹത്തെ എതിര്‍ക്കുന്ന ഒരുപാട് പേരുണ്ട്.
സ്വസ്ഥമായ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ അതാണ് എല്ലാവര്‍ക്കും വേണ്ടത്. എനിക്ക് പരിപൂര്‍ണ വിശ്വാസമുള്ള ഒരാളെ കണ്ടെത്തിയതായി സാമന്ത പറഞ്ഞു. നാഗ ചൈതന്യയുമായി ഞാന്‍ പ്രണയത്തിലാണ്. വിശ്വാസമാണ് വിവാഹ ജീവിതത്തിന്റെ രഹസ്യം. അത് ഞാന്‍ എല്ലാക്കാലവും കാത്ത് സൂക്ഷിക്കും- സാമന്ത പറഞ്ഞു.
സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു സാമന്ത. എന്നാല്‍ അഞ്ജാന്‍ എന്ന ചിത്രത്തില്‍ സൂര്യയുമൊത്ത് ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അത് പിന്നീട് എന്നെന്നേക്കുള്ള വഴിപിരിയലില്‍ കലാശിക്കുകയായിരുന്നു.
അതിന് ശേഷമാണ് നാഗ ചൈതന്യയുമായി പ്രണയത്തിലായത്. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ മുന്‍നിര നായികന്‍മാരുടെ ജോഡിയായി തിളങ്ങുന്ന സമയത്താണ് സാമന്ത വിവാഹജീവിതത്തിലേക്ക് കടക്കുന്നത്.
വിവാഹത്തിനുള്ള ഒരുക്കത്തിന്റെ മുന്നോടിയായി സാമന്ത പല ചിത്രങ്ങളും ഒഴിവാക്കുകയാണ്. ഭാവി വരന്റെ അമ്മ അമല വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അടുത്തിടെ അമല മഞ്ജുവാര്യര്‍ക്കൊപ്പം മലയാളത്തില്‍ അഭിനയിച്ചു.
https://www.facebook.com/Malayalivartha
























