ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒരു ഇര കൂടി, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഗായകന്‍ ഉണ്ണികൃഷ്ണന് നഷ്ടമായത് ഒരു ലക്ഷം

തന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായതായി ഗായകന്‍ ഉണ്ണികൃണ്‍ പരാതി നല്‍കി. ഗായകന്‍ ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണന്‍ ചെന്നൈ സിറ്റി പൊലീസില്‍ പരാതി നല്‍കി.
നവംബര്‍ 30 നാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. യുഎസ് ഡോളറുകളായാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണന്‍ അറിഞ്ഞത്.
തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























