ഉണ്ണി മുകുന്ദന്റെ സമ്പാദ്യം

ഇതുവരെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ശരീരമാണെന്ന് ഉണ്ണിമുകുന്ദന്‍. സ്വന്തം ശരീരം മനോഹരമായി സൂക്ഷിക്കാനറിയാത്ത ഒരാള്‍ക്ക് മറ്റൊരാളെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശിക്കാന്‍ യോഗ്യതയില്ല. എന്റെ ശരീരത്തെ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാകും. അത് വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയതാണ്.
നല്ല പോലെ സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ അടുക്കും ചിട്ടയും പാലിക്കാനാകും. ഭക്ഷണ കാര്യത്തിലായാലും ദിനചര്യയുടെ കാര്യത്തിലായാലും ഈ അച്ചടക്കം അവരുടെ ജീവിതത്തിലുണ്ടാകും. അത് ജീവിതത്തിന്റെ ഉയര്‍ച്ചയെ സഹായിക്കും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ ശരീരം സംരക്ഷിക്കുന്നതെന്ന് ഉണ്ണി പറഞ്ഞു. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കഥാപാത്രത്തിന് വേണ്ടി ജിമ്മില്‍ പോകാതിരുന്നു. അന്ന് മധുരം ഉപയോഗിക്കാതെയാണ് ശരീരം മെയിന്റയിന്‍ ചെയ്തത്.
ഏതാണ്ട് ഏഴ് കിലോയോളം ഒരു മാസം കുറച്ചു. എന്നാല്‍ ജനതാ ഗാരേജില്‍ അഭിനയിക്കുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കുകയും ഒപ്പം വ്യായാമം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജയറാമേട്ടനൊപ്പം അച്ചായന്‍സില്‍ അഭിനയിക്കുകയാണ്. മോഡേണ്‍ ലുക്കായതിനാല്‍ വ്യായാമം നന്നായി ചെയ്യുന്നു. ഫ്രൂഡ്‌സും ചിക്കനുമാണ് തന്റെ ഇഷ്ട വിഭവമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























