ഉടമസ്ഥന്റെ ചങ്കുപൊട്ടി... ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നായ ലംബോര്‍ഗിനിയെ തകര്‍ത്തുകളഞ്ഞു; ചെയ്ത കുറ്റമോ?

ഏതൊരാള്‍ക്കും പ്രിയപ്പെട്ടതാണ് തന്റെ പ്രിയ വാഹനം. അപ്പോള്‍ കോടികള്‍ വിലയുള്ള വാഹനമായാലോ... ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ് ഇറ്റാലിയന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളുടെ ലംബോര്‍ഗിനി. രണ്ടര കോടി ഇന്ത്യന്‍ രൂപ (315,000 ഡോളര്‍) ആണ് തകര്‍ക്കപ്പെട്ട ലംബോര്‍ഗിനി മേഴ്‌സിലാഗോ സൂപ്പര്‍വെലസ് മോഡലിന്റെ വില. എന്നാല്‍ നിയമംഏത് വാഹനത്തിനും ബാധകമാണ്. നിയമങ്ങള്‍ പാലിക്കാത്ത ഉടമസ്ഥന്റെ ലംബോര്‍ഗിനി കാര്‍ അധികൃതര്‍ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്.
തായ്‌വാനിലാണ് സംഭവം.നിയമലംഘനം നടത്തിയ ലംബോര്‍ഗിനി കാര്‍ തായ്‌വാനിലെ ഗതാഗത വകുപ്പിലെ ഉദ്യോസ്ഥരാണ് തകര്‍ത്തത്. മാറ്റ്ബ്ലാക്ക് നിറത്തിലുള്ള ലംബോര്‍ഗിനി നിയമങ്ങള്‍ പാലിച്ചല്ല നിരത്തിലൂടെ ഓടിയിരുന്നത്.വ്യാജ നമ്പര്‍ പ്ലേറ്റാണ് വാഹനത്തില്‍ ഇത്രയും കാലം ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഈ ശിക്ഷ ഒഴിവാക്കാന്‍ ഉടമസ്ഥന്‍ പരമാവധി ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം കാര്‍ തകര്‍ത്ത് കളയാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജെസിബി പോലുള്ള യന്ത്രത്തിന്റെ സഹായത്തോടെ കാറിന്റെ ഭാഗങ്ങള്‍ യാതൊരു മയവുമില്ലാതെ പറിച്ചെടുക്കുകയായിരുന്നു. കാര്‍ തകര്‍ക്കുന്നത് കാണാനായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
https://www.facebook.com/Malayalivartha
























