മോഡിയെ പ്രശംസിച്ച സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പണികിട്ടി, ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല

നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച പ്രമുഖരില്‍ പ്രധനപ്പെട്ടയാളാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. അഭിനന്ദിച്ചപ്പോള്‍ താരം പ്രതീക്ഷിച്ചുകാണില്ല തനിക്ക് ഇങ്ങനെ ഒരു പണി കിട്ടുമെന്ന്. രജനിയുടെ ഭാര്യ ലത നടത്തുന്ന സ്‌കൂളിലെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ സമരവും തുടങ്ങിയിരിക്കുന്നു. വളാച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 28 ഡ്രൈവര്‍മാരാണ് സ്‌കൂള്‍ വളപ്പില്‍ സമരം ആരംഭിച്ചിരിക്കുന്നത്. വൈകിയെങ്കിലും കിട്ടിക്കൊണ്ടിരുന്ന ശമ്പളം നോട്ടുനിരോധനത്തോടെ കിട്ടാതായ അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി സ്‌കൂളിലെ ഡ്രൈവര്‍ക്ക് ശമ്പളം വൈകിയാണു നല്കുന്നത്. മിക്കവാറും മാസത്തിന്റെ അവസാന ആഴ്ചയിലായിരിക്കും വിതരണം ചെയ്യുക. നോട്ടു നിരോധനം പ്രാബല്യത്തിലായതോടെ അതും ഇല്ലാതായി. നിത്യവൃത്തിക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് തങ്ങളെന്ന് ഡ്രൈവര്‍ന്മാര്‍ പറഞ്ഞു.
ബാങ്ക് അവധി, ജയലളിതയുടെ മരണം, വര്‍ധ ചുഴലിക്കാറ്റ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിക്കുകയാണ് മാനേജ്‌മെന്റ് എന്നും ഡ്രൈവര്‍മാര്‍ ആരോപിച്ചു. സമരവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























