ഒരു ദേശീയ അവാര്‍ഡിന് പോലും ലഭിക്കാത്തതിന് കാരണം പറഞ്ഞ് ഷാരൂഖ്

ജനമനസ്സുകളുടെ പ്രിയ താരമാണ് ഷാരൂഖ്.കരിയറില്‍ ഉടനീളം ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് മാത്രം ഇനിയും ലഭിച്ചിട്ടില്ല. അഭിമുഖങ്ങള്‍ എപ്പോഴും അപ്രതീക്ഷിത പ്രതികരണങ്ങള്‍ കൊണ്ട് അവിസ്മരണീയമാക്കാറുള്ള കിംഗ് ഖാനോട് ഒരു വേദിയില്‍ നിന്നുയര്‍ന്ന ചോദ്യമാണിത്. ഉള്ളുതുറന്നുതന്നെ അദ്ദേഹം പ്രതികരിച്ചു.
കരിയറില്‍ ഇന്നുവരെ എനിക്ക് അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരും ജൂറി അംഗങ്ങളും സംവിധായകരും കാരണമാണ് അതെല്ലാം. എന്റെ പ്രകടനങ്ങളെക്കുറിച്ച് ഞാന്‍ തന്നെ ആലോചിക്കുമ്പോള്‍ അതിന് അവാര്‍ഡ് നല്‍കുക എന്നത് ആ പുരസ്‌കാരങ്ങളെത്തന്നെ അപമാനിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലഭിച്ചില്ല എങ്കില്‍ ഞാന്‍ അതിന് അര്‍ഹനല്ലാത്തതുകൊണ്ടാണ്.
'ചക് ദേ'യ്‌ക്കോ 'സ്വദേശി'നോ ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ പ്രതികരണം. 'ഇത്രകാലവും ഞാന്‍ നടത്തിയ ഏതെങ്കിലും പ്രകടനങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹമാണെന്ന് ഞാന്‍ കരുതുന്നില്ല. മറ്റൊരര്‍ഥത്തില്‍ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ അഭിനയിക്കുന്നതും', ഷാരൂഖ് പറഞ്ഞു.
ചയ്യുന്ന 'റായീസ്' ആണ് അടുത്ത് തീയറ്ററുകളില്‍ എത്താനുള്ള ഷാരൂഖ് ചിത്രം. ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോകനായകനാണ് ഷാരൂഖ് കഥാപാത്രം. തൊണ്ണൂറുകളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം. ജനുവരി 25നാണ് റിലീസ്.
https://www.facebook.com/Malayalivartha
























