ഖാന്‍മാരെ കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോണ്‍

പോണ്‍ നായികയായിരുന്ന സണ്ണിലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ തിളങ്ങുന്ന നായികമാരില്‍ ഒരാളായി അരങ്ങേറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായിസിലെ ഐറ്റം സോംഗിലൂടെയാണ് സണ്ണി ബോളുവുഡിലെത്തിയത്. മറ്റ് 'ഖാന്‍'മാരുടെ ചിത്രത്തിലേക്കുള്ള വാതിലായിരിക്കും ഷാരൂഖിനൊപ്പമുള്ള റായിസ് എന്നാണ് സണ്ണിയുടെ പ്രതീക്ഷ. ബോളിവുഡിലെ പ്രമുഖ നടന്‍മാര്‍ സണ്ണിയെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നില്ലല്ലോ എന്ന ചോദ്യം മുന്‍പൊരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ നേരിട്ടിട്ടുണ്ട്.
എന്നാല്‍ സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെ ഇതിന് മറുപടി പറഞ്ഞതോടെ ആ ചോദ്യം അവിടെ അവസാനിച്ചു. സണ്ണിയുടെ ഒപ്പം താന്‍ അഭിനയിക്കും എന്നാണ് ആമിര്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ ബോളിവുഡിലെ കിംഗ് ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഖാന്‍മാരില്‍ ആരെയാണ് സണ്ണിക്ക് കൂടുതല്‍ ഇഷ്ടം? സണ്ണി ലിയോണ്‍ ഈ ചോദ്യത്തിന് മറുപടി പറയുന്നത് ഇങ്ങനെയാണ്.
'ആദ്യം പരിചയപ്പെട്ടത് സല്‍മാനെയാണെങ്കിലും, ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒപ്പം അഭിനയിച്ചത് ഷാരൂഖ് ഖാനൊപ്പമാണ്. ആമിറിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഉത്തരം പറ യാന്‍ തല്‍ക്കാലം ഞാനില്ല.' റായിസില്‍ ഐറ്റം ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം തന്ന ഷാരൂഖിനോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല എന്നും സണ്ണി പറയുന്നു. ഈ അവസരം തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒന്നായിരിക്കും എന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/Malayalivartha
























