താരരാജാവ് മോഹന്‍ലാല്‍ തന്നെ

പോയ വര്‍ഷത്തെ കണക്കെടുപ്പുകള്‍ പരിശോധിച്ചാല്‍ താരരാജാവ് മോഹന്‍ലാല്‍ തന്നെയെന്ന് അടിവരയിട്ട് പറയാം. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഉള്‍പ്പെടെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍. രണ്ട് സിനിമകളും 200 കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി. തെലുങ്കില്‍ അഭിനയിച്ച ജനതാഗ്യാരേജും 100 കോടി ക്ലബ്ബിലെത്തി. അറുപതോട് അടുക്കുമ്പോഴും തന്റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന വിജയങ്ങളാണ് മോഹന്‍ലാല്‍ മലയാള സിനിമാ വ്യവസായത്തിന് സമ്മാനിച്ചത്. ഓണത്തിന് തിയേറ്ററുകളിലെത്തിയ ഒപ്പം മുപ്പത് കോടിയിലധികമാണ് വാരിക്കൂട്ടിയത്. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ താരം പ്രതിഫലം അഞ്ച് കോടിയാക്കി.
പോയവര്‍ഷം മമ്മൂട്ടിയുടേതായി വൈറ്റ്, പുതിയനിയമം, കസബ, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയത്. ഇതില്‍ വൈറ്റ് വലിയ പരാജയമായിരുന്നു. ബാക്കിയെല്ലാം സാമ്പത്തിക വിജയം നേടി. ഗ്രേറ്റ് ഫാദര്‍ ക്രിസ്മസ് റിലീസ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും മാറ്റിവെച്ചു. മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് ബാധ്യതയാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ദിലീപിന് ഒരു സൂപ്പര്‍ഹിറ്റ് മാത്രമാണ് ഉണ്ടായത്. ജയറാമിന് ഒരു കൊമേഴ്‌സ്യല്‍ വിജയവും
https://www.facebook.com/Malayalivartha
























