നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും

വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ് നാട്ടുകാര്‍ വരവേറ്റതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ വിവാഹം.
ബാല്യകാലം മുഴുവന്‍ നീലേശ്വരത്ത് ചിലവഴിച്ച കാവ്യ സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങിയ കാവ്യ ബാലതാരമായാണ് സിനിമയിലെത്തുന്നത്. അഭിമുഖങ്ങളിലെല്ലാം നീലേശ്വരത്തോടുള്ള തന്റെ ഇഷ്ടം കാവ്യ തുറന്നു പറയാറുണ്ട്.
https://www.facebook.com/Malayalivartha
























