അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താര കല്യാണ്‍

താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക് എന്ത് ലാഭമാണ് ലഭിയ്ക്കുന്നതെന്ന് സിനിമ സീരിയല്‍ നടി താര കല്യാണ്‍ ചോദിക്കുന്നു. ഫെയ്‌സ്‌ക്കിലൂടെയാണ് താര കല്യാണ്‍ അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. മകള്‍ സൗഭാഗ്യം വെങ്കിടേഷ് താര സംസാരിക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ചെയ്തു മടുത്തു എന്നും അതിനാല്‍ താന്‍ അഭിനയം നിര്‍ത്താന്‍ പോകുന്നു എന്നും താര ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് താര കല്യാണ്‍ വ്യക്തമാക്കി. ഇതിലൂടെ ആര്, എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നത് എന്നെനിക്കറിയില്ല. എന്തായാലും അങ്ങനെയൊരു തീരുമാനം ഞാന്‍ എടുത്തിട്ടില്ലെന്ന് താര കല്യാണ്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
കൈയില്‍ ഒരു ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ സംസാരിച്ചത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു വീഡിയോയില്‍ താര കല്യാണ്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. മാത്രമല്ല അഭിനയം നിര്‍ത്തുന്നു എന്നു പറയാന്‍ മാത്രം അത്ര വലിയ താരവുമല്ല താന്‍. ഇത്തരത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളുമായി മുഖാമുഖം വന്ന് പറയുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























