സംഭവിച്ചതെല്ലാം നല്ലതിന്... 2017 ല്‍ കങ്കണ വിവാഹിതയാവും

പ്രതീക്ഷയോടെ അതിലുപരി സന്തോഷത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ബോളിവുഡ് സ്റ്റാര്‍ കങ്കണ. റങ്കൂണ്‍, സിമ്രാന്‍ എന്നീ രണ്ടു ചിത്രങ്ങളാണ് 2017 ല്‍ കങ്കണയുടേതായി പുറത്തിറങ്ങാനുള്ളത്. സ്‌നേഹത്തിലും സന്തോഷത്തിലും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും സന്തോഷകരമായിത്തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷ.
2017 ല്‍ പുറത്തിറങ്ങാന്‍ പോകുന്ന രണ്ടു ചിത്രങ്ങളെക്കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്. അതിനു പുറമേ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ആരാധകരോട് പങ്കുവെയ്ക്കാനുണ്ട്. 2017 ല്‍ ഞാന്‍ വിവാഹിതയാകും. എന്നാല്‍ ആരാണ് പ്രതിശ്രുത വരന്‍ എന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല. സമയമാകുമ്പോള്‍ വരന്റെ പേര് പുറത്തുവിടാം എന്ന തീരുമാനത്തിലാണ് താരമിപ്പോള്‍.
ഹൃതിക്‌റോഷനുമായി ബന്ധത്തിന്റെ പേരില്‍ ഗോസിപ് കോളങ്ങളില്‍ നിറഞ്ഞതും നിരവധി വിമര്‍ശനങ്ങളും അപവാദങ്ങളും സഹിക്കേണ്ടി വന്നതുമൊന്നും താരത്തെ തളര്‍ത്തിയിട്ടില്ല. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിനാണെന്നുമുള്ള വിശ്വാസത്തിലാണ് കങ്കണ.
https://www.facebook.com/Malayalivartha
























