വിവാഹശേഷം നാട്ടുവിശേഷം... നാട്ടുകാരുടെ സ്വന്തം കാവ്യയായെത്തിയപ്പോള്‍; രണ്ട് താരങ്ങള്‍ നാട്ടിലൊന്നിച്ചപ്പോള്‍ നാട്ടുകാര്‍ ചോദിച്ചത്

വിവാഹം കഴിഞ്ഞ ശേഷം നിലേശ്വരത്തെ തറവാട്ടു വീട്ടില്‍ ദിലീപും കാവ്യയും ആദ്യമായി എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. പഴയ അയല്‍ക്കാരി പാവാടക്കാരി കാവ്യയുടെ മാറ്റങ്ങള്‍ നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. ആദ്യം താരാരാധനയോടെ നോക്കിനിന്ന നാട്ടുകാരെ പെട്ടെന്ന് കാവ്യ കൈയ്യിലെടുത്തു.
വര്‍ത്തമാനത്തിലും ഇടപെടലിലും കാവ്യയ്ക്ക് ഒരു മാറ്റവുമില്ല. ഇന്നലെ കണ്ട കുട്ടിയെ എന്ന പോലെ കവ്യ പെട്ടെന്ന് അവരിലൊരാളായി മാറി. നാട്ടുകാരുടെ വിശേഷങ്ങള്‍ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു കാവ്യ. അതേസമയം ദിലീപിനെ കാണാനായിരുന്നു നാട്ടുകാരുടെ തിടുക്കം. ദിലീപിന്റേയും കാവ്യയുടേയും പുതിയ വിശേഷങ്ങളറിയാനായിരുന്നു നാട്ടുകാരുടെ താത്പര്യം. അവരേടൊപ്പം ദിലീപ് കൂടിയെത്തിയതോടെ കളിചിരിയായി. ദിലീപ് പെട്ടെന്ന് നാട്ടുകാരുമായി ഇഴുകിച്ചേര്‍ന്നു.
ബാല്യകാലം മുഴുവന്‍ നീലേശ്വരത്ത് ചെലവഴിച്ച കാവ്യ സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങിയ കാവ്യ ബാലതാരമായാണ് സിനിമയിലെത്തുന്നത്. അഭിമുഖങ്ങളിലെല്ലാം നീലേശ്വരത്തോടുള്ള തന്റെ ഇഷ്ടം കാവ്യ തുറന്നു പറയാറുണ്ട്.

https://www.facebook.com/Malayalivartha
























