ചേട്ടന് ഒരു ചായ ഇട്ടുകൊടുക്കാന്‍ പോലും കഴിയില്ലല്ലോ... സന്തോഷത്തിലും കണ്ണ് നിറഞ്ഞ് വൈക്കം വിജയലക്ഷ്മി

തന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നു തെറ്റുദ്ധാരണയും അതൊടൊപ്പം വിഷമവും ഉണ്ടായിരുന്നതായി വിജയലക്ഷ്മി. ഇപ്പോള്‍ കല്യാണം കഴിഞ്ഞു. പക്ഷേ ചേട്ടന് ഒരു ചായ ഇട്ടു കൊടുക്കാനോ ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ പറ്റില്ലല്ലോ എന്നതാണു തന്റെ ഇപ്പോഴത്തെ സംങ്കടം.
അനേകം പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണു തന്റെ വിവാഹം. തുരുമാന്ഡാം കുന്നു ദേവീക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്തിരുന്നു. 35ആം വയസില്‍ വിവാഹം നടക്കുമെന്നു ജോതിഷി നേരത്തെ പറഞ്ഞതാണ്. കൂടാതെ പാടുമെന്നും അവാര്‍ഡ് കിട്ടുമെന്നും പറഞ്ഞു. തിരുവാതിരയുള്‍പ്പെടെയുള്ള വ്രതങ്ങളൊന്നും മുടക്കാറില്ല ഇത്തവണത്തേതു സ്‌പെഷ്യല്‍ തിരുവാതിരയാണ് എന്നും വിജയലക്ഷ്മി പറഞ്ഞു.
സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഒറ്റഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ ഗായികയാണു വൈക്കം വിജയലക്ഷ്മി. പിന്നീടു നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായി.
https://www.facebook.com/Malayalivartha
























