മാരിയപ്പിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്....ആരായിരിക്കും മാരിയപ്പനാവുക?

2016ലെ പാരാലിമ്ബിക്‌സ് താരം മാരിയപ്പിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. രജനീകാന്തിന്റെ മകള്‍ ഐശ്വര്യ ധനുഷ് ആണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. മാരിയപ്പന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. പുതുവത്സരദിനത്തില്‍ സാക്ഷാല്‍ കിങ് ഖാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് സ്വര്‍ണമെഡല്‍ കൈകളിലേന്തി നില്‍ക്കുന്ന മാരിയപ്പന്റെ പുറതിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
എന്നാല്‍ ചിത്രത്തില്‍ ആരാണ് മാരിയപ്പന്റെ വേഷം കൈകാര്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. തമിഴില്‍ നിരൂപക പ്രശംസ നേടിക്കൊടുത്ത കുക്കൂ, ജോക്കര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ രാജു മുരുഗനാണ് മാരിയപ്പനാകുന്നതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്ററിലും ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.ധനുഷിനെ നായകനാക്കി 3 എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഗൗതം കാര്‍ത്തികിനെ നായകനാക്കി വെയ് രാജ വെയ് എന്ന ചിത്രവുമായി വന്നിരുന്നു. ഇതിലും ധനുഷ് അതിഥി താരമായെത്തിയിരുന്നു.ഈ വര്‍ഷം തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സീന്‍ റോള്‍ഡന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ വേല്‍ രാജാണ് ക്യാമറ.
https://www.facebook.com/Malayalivartha























