വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷിയായ പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ സ്‌പോണ്‍സര്‍... പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ ബില്‍

ഇന്ത്യയെ ഭികരാക്രമണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി. എന്നും പാകിസ്ഥാന്റെ അടുത്ത സുഹൃത്തായ അമേരിക്കയും അവസാനം പാകിസ്ഥാനെ തള്ളിപ്പറഞ്ഞു.
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍. വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷിയായ പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ സ്‌പോണ്‍സര്‍ ആണെന്നും കോണ്‍ഗ്രസ് അംഗം ടെഡ് പോ പറഞ്ഞു. യുഎസിന്റെ ശത്രുക്കളെ വര്‍ഷങ്ങളായി സഹായിക്കുകയും തുണയ്ക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും പോ പറഞ്ഞു. നിലവില്‍ ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് ഹൗസ് സബ്കമ്മിറ്റിയുടെ ചെയര്‍മാനാണ് പോ. അതിനാല്‍ത്തന്നെ ഇത്തരമൊരു നീക്കത്തിന് ഔദ്യോഗിക പിന്തുണയേറെയുണ്ടെന്നാണ് വിലയിരുത്തല്‍.
അല്‍ ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ചതു മുതല്‍ ഹഖാനി ശൃംഖലയുമായുള്ള ബന്ധം വരെ നോക്കിയാല്‍ ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ആരുടെ ഭാഗത്താണെന്നു വ്യക്തമാകും. ഇത് അമേരിക്കയുടെ വിഷയം മാത്രമല്ല. ഭീകരവാദത്തിന്റെ സ്‌പോണ്‍സറായി മുദ്രചാര്‍ത്തുന്നതിന്റെ ഒപ്പം ചതിക്കും മറുപടി നല്‍കേണ്ട സമയമായി യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ച് പോ പറഞ്ഞു.
https://www.facebook.com/Malayalivartha

























