ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ നിതിന്‍ കപൂര്‍ ആത്മഹത്യ ചെയ്തു

ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നുണ്ടെങ്കിലും അതിനു പാകത്തിനുള്ള ആത്മഹത്യാകുറിപ്പുകളോ മറ്റ് രേഖകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
ആറ് നിലയുള്ള കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിലുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. വാതിലുകള്‍ നിതിന്‍തന്നെയാണ് തകര്‍ത്തതെന്ന് സംശയിക്കുന്നു തുടര്‍ന്ന് മുകളില്‍ നിന്നും ചാടുകയായിരുന്നു. കുറച്ചുനാളുകളായി ഇദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നിതിന്‍ കപൂര്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1985ലാണ് ചലച്ചിത്ര താരം കൂടിയായ ജയസുധയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ബോളിവുഡ് താരം ജിതേന്ദ്രയുടെ ബന്ധുവാണ് നിതിന്‍. ജയസുധ മലയാളത്തില്‍ അടക്കം 250 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ജയസുധ സജീവമാണ് ആദ്യം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഇവര്‍ 2016ഓടെ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























