എന്ത് വിലകൊടുത്തും സാധനങ്ങള്‍ കൈക്കലാക്കുന്ന സഞ്ജന സിംഗ്!

ഷോപ്പിംഗ് നടത്തുന്നത് ബോളിവുഡ് നടി സഞ്ജന സിംഗിന്റെ പ്രധാന പരിപാടിയാണ്. ഇഷ്ടപ്പെട്ട ഗാഡ്‌ജെറ്റുകളും വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പുകളും എത്രവില കൊടുത്തും താരം വാങ്ങും. താരത്തിന്റെ ഷോപ്പിംഗ് മാനിയ അറിയാവുന്ന ചില കടക്കാര്‍ പുതിയ സാധനങ്ങള്‍ വരുന്നുടനെ വിളിച്ചറിയിക്കും. കാരണം ലക്ഷക്കണക്കിന് രൂപ വസൂലാക്കാം.
പല സാധനങ്ങളും വില പോലും ചോദിക്കാതെയാണ് താരം വാങ്ങുന്നത്. കഴിഞ്ഞയാഴ്ച പരിചയക്കാരനായ കടയുടമ വിളിച്ചു. നല്ല ചെരുപ്പുകള്‍ വന്നിട്ടുണ്ടെന്ന് അറിയിച്ചു. താരം ഷൂട്ടിംഗ് തീര്‍ന്നയുടനെ അവിടേക്ക് പുറപ്പെട്ടു. പുതിയ ഒരു ഡസന്‍ ചെരുപ്പുകള്‍ വന്നിട്ടുണ്ടെന്നും അതില്‍ 11 എണ്ണം പലരും ബുക്ക് ചെയ്‌തെന്നും കടയുടമ അറിയിച്ചു. ബാക്കിയുള്ള ഒരു ജോഡി തനിക്ക് വേണമെന്ന് താരം വാശിപിടിച്ചു.
താരം ചെരുപ്പെടുത്ത് കാലിലിട്ട് പതുക്കെ നടന്നു. കാശൊന്നും പ്രശ്‌നമല്ലെങ്കിലും ചുമ്മാ എത്രയാണെന്ന് ചോദിച്ചു. കമ്മീഷന്‍ കഴിഞ്ഞ് എഴുപതിനായിരം. അത് കേട്ട് താരം ഞെട്ടി ചെരുപ്പിലേക്കൊന്ന് നോക്കി.
ഒരു ലക്ഷം വിലയുള്ള പാദുകത്തില്‍ നിന്നും എപ്പോഴും ചന്ദനഗന്ധം ഉണ്ടായിരിക്കും. അങ്ങനെയാണത് നിര്‍മിച്ചിരിക്കുന്നത്. അത് കേട്ടതും സഞ്ജനയ്ക്ക് സന്തോഷം. അത് കഴിഞ്ഞ് ഷോപ്പുടമ ഒരു ഹാന്‍ഡ് ബാഗ് കാണിച്ചു. താനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബാഗാണ്. വില വെറും രണ്ട് ലക്ഷത്തി പതിനയ്യായിരം. അതൊന്നും പ്രശ്‌നമേയല്ല.
വീണ്ടും മറ്റൊരു ഹാന്‍ഡ് ബാഗെടുത്തു. ഒന്നരലക്ഷത്തി ഇരുപതിനായിരമാണ് വില. അങ്ങനെ നാലു ലക്ഷത്തി പതിനായിരം രൂപയുടെ അവശ്യസാധനങ്ങള്‍ വാങ്ങി. എന്നാല്‍ ഇതെല്ലാം ഉപയോഗിക്കുന്നത് വല്ല കല്യാണത്തിനോ, പാര്‍ട്ടിക്കോ പോകുമ്പോള്‍ മാത്രമാണ്.
https://www.facebook.com/Malayalivartha

























