Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഞാന്‍ പൂര്‍ണമായും സന്തോഷവാനാണ് സന്തോഷവതിയാണ് എന്ന് പറയുന്ന എത്രപേരുണ്ട്?

21 AUGUST 2017 07:58 PM IST
മലയാളി വാര്‍ത്ത

തിരക്കുകള്‍ മാറ്റിവച്ച് ഭൂട്ടാനില്‍ അവധി ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. അതിനിടിയിലാണ് പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്. ഇത്തവണ ഭൂട്ടാനില്‍ നിന്നും എല്ലാവരെയും ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം ബ്ലോഗ് എഴുതിയിരിക്കുന്നത്. ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കൊച്ചു രാജ്യമായ ഭൂട്ടാനിലിരുന്നാണ് ഇത് കുറിക്കുന്നത്. നാട്ടില്‍ ഇപ്പോള്‍ ഓണമാസം പിറന്ന് കഴിഞ്ഞിരിക്കണം. ഒരു നല്ല കാലത്തെയും നീതി പൂര്‍വ്വമായ ഭരണരീതിയെയും നന്മ മാത്രമുള്ള മനുഷ്യരെയും കുറിച്ച് ആലോചിക്കുമ്പോഴെക്കെ ലോകമെങ്ങുമുള്ളവര്‍ കേരളത്തിന്റെ ഒരു മിത്തിലേക്ക് വിരല്‍ ചൂണ്ടുണ്ടുന്നു.

മിത്താണെങ്കിലും (ഗുഡാര്‍ത്ഥ കഥ) അതിശയോക്തിയാണെങ്കിലും ശരി ഓണം സന്തോഷത്തിന്റെ നിറങ്ങള്‍ കൊണ്ടുമാത്രം വരച്ചതാണ്. തീര്‍ച്ചയായും മലയാളിക്ക് അങ്ങനെ ഒരു പൂര്‍വ്വ ജീവിതം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നാം കടന്നു പോവുന്ന ഈ കാലത്ത് നിന്ന് ആലോചിക്കുമ്പോള്‍ എന്റെ ഈ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ വര്‍ഷവും നാം ഓണത്തിന്റെ ഓര്‍മ്മ മകളിലേയ്ക്കും മിത്തുകളിലേക്കും തിരിഞ്ഞു നോക്കുന്നത് ഒന്ന് ആലോചിച്ചു നോക്കു. ഓരോ വര്‍ഷവും നാം ജീവിക്കുന്ന കാലം മോശമാവുകയും ഓണത്തിന്റെ ഭൂതകാലം ഭംഗിയേറിയതും ആവുകയാണ്. അങ്ങനെ ഓണത്തിന്റെ മിത്ത് ശരിയാണ് എന്ന് കൂടുതല്‍ നാം വിശ്വസിച്ച് പോവുകയും ചെയ്യുന്നു.

ദു:ഖം എന്നത് മാനസികമായ ഒരു അവസ്ഥയാണ് എന്ന് പറഞ്ഞ ഗൗതമ ബുദ്ധനാണ്. ദു:ഖം മാനസികമായ അവസ്ഥയാണെങ്കിലും സുഖവും അങ്ങനെ തന്നെയാവാനാണ് സാധ്യത. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാവുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടി തന്നെയാണ്. എന്നിട്ടും എത്രപേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നു?

ഞാന്‍ പൂര്‍ണമായും സന്തോഷവാനാണ് സന്തോഷവതിയാണ് എന്ന് തുറന്ന് പറയുന്ന എത്രപേരുണ്ട് നമുക്കൊപ്പം. എല്ലാവരും എതെങ്കിലും തരത്തില്‍ ദു:ഖിതരായിരിക്കും. നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷവുമായ ഓണത്തിന്റെ സ്വന്തം നാട്ടിലും.
ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ? ഉണ്ടെന്ന് അടുത്ത കാലത്തെ ചില വാര്‍ത്തകള്‍ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. പര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായും ചൈനയുമായി അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഈ രാജ്യം സന്തോഷത്തിനും ആനന്ദത്തിനും വലിയ പങ്ക് നല്‍കുന്നു.

മറ്റ് ലോകരാജ്യങ്ങളെല്ലാം മൊത്തം ആഭ്യന്തര ഉത്പാദനം തങ്ങളുടെ ദേശത്തിന്റെ പുരോഗതിയുടെ അടയാളമായി കണക്കാക്കുമ്പോള്‍ ഭൂട്ടാന്‍ സ്വന്തം ദേശത്തിന്റെ മൊത്തം ആനന്ദത്തെയാണ് പുരോഗതിയായി കണക്കാക്കുന്നത്.
ജി ഡി പി (ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ട്) സാമ്പത്തിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, ജി എന്‍ എച്ച് തത്വചിന്തയ്ക്ക് മുന്‍ഗണന നല്‍കുന്നു. ലോകം ദു:ഖമയമാണെന്ന് പറഞ്ഞ ബുദ്ധനെ ആരാധിക്കുന്ന ഒരു ദേശം മുന്‍ഗണന നല്‍കുന്നത് സന്തോഷത്തിനാണ്. സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീനങ്ങളിലൂടെയും അവര്‍ ആ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

ഭൂട്ടാന്‍ അവരുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിലനിര്‍ത്തുന്നതും അതിനെ ദേശത്തിന്റെ അഭിമാനത്തിന്റെ മാനകമായി ഉയര്‍ത്തി കാണിക്കുന്നതും മനസിലാക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. സന്തോഷം തേടി മനുഷ്യന്‍ ലോകം മുഴുവന്‍ അലയുന്നത് പോലെ സന്തോഷത്തിന്റെ ദേശം തേടി പല നാടുകള്‍ക്ക് മുകളിലൂടെ പറന്നാണ് ഞാന്‍ ഈ ദേശത്തിന്റെ തലസ്ഥാനമായ തിമ്പുവിലും പുരാതന നഗരമായ പാരോയിലും എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (16 minutes ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (28 minutes ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (40 minutes ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (1 hour ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (1 hour ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (2 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (2 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (2 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (2 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (2 hours ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (2 hours ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (6 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (6 hours ago)

Malayali Vartha Recommends