നിറവയറുമായി യോഗ ചെയ്യുന്ന സോഹ അലി ഖാന്‍

ഗര്‍ഭിണിയായ നടി നിറവയര്‍ പുറത്ത് കാണിച്ച് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ സോഹയ്ക്ക് വേണ്ടി ഒരുക്കിയ ബേബി ഷവര്‍ പാര്‍ട്ടിയില്‍ സാരി ഉടുത്ത് വന്നപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നടി വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു സോഹ ആരാധകര്‍ക്ക് വേണ്ടി യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരുന്നത്. മഞ്ഞ നിറമുള്ള ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സോഹയുടെ നിറവയര്‍ പൂര്‍ണമായും പുറത്ത് വരുന്ന തരത്തിലായിരുന്നു. ശരീരം പൂര്‍ണമായും മറച്ച് സാരി ഉടുത്ത് വന്ന സോഹയ്ക്ക് വിമര്‍ശനം കേട്ടിരുന്നപ്പോള്‍ ഇപ്പോഴുള്ള ചിത്രം ഏത് തരത്തില്‍ വിമര്‍ശിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം.
കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ഫാമിലി നടത്തിയ പാര്‍ട്ടിയില്‍ പ്രധാന ശ്രദ്ധ കേന്ദ്രം സോഹ ആയിരുന്നു. ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിലെ അംഗമാണ് സോഹ അലി ഖാന്‍ നടന്‍ സെയ്ഫ് അലി ഖാന്റെ സഹോദരിയും നടന്‍ കുനാല്‍ കെമുവിന്റെ ഭാര്യയുമാണ് സോഹ അലി ഖാന്‍.
https://www.facebook.com/Malayalivartha


























