ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ തിരക്കുകളിലേയ്ക്ക് ഐശ്വര്യ

ഐശ്വര്യലക്ഷ്മി 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയാകാനിരിക്കുന്ന നടി. നിവിന്‍പോളിയുടെ നായിക എന്ന ലേബലോടുകൂടി തുടക്കം. ചിത്രം റിലീസാകുന്നതിനുമുമ്പുതന്നെ ഐശ്വര്യക്ക് തെലുങ്കില്‍നിന്നും ഓഫര്‍ ലഭിച്ചിരിക്കുന്നു. ചിത്രം 'നന്ദമുറി കല്യാണ്‍റാം'. ജയേന്ദ്രനും പി.സി. ശ്രീറാം എന്നീ പ്രശസ്തര്‍ ഈ ചിത്രത്തിനായി അണിനിരക്കുന്നു.
ഒപ്പം മലയാളത്തില്‍തന്നെ ടൊവിനോയുടെ നായികയായി ആഷിഖ് അബുവിന്റെ 'മായാണ്ടി' എന്ന ചിത്രത്തിന്റെ കരാറിലും ഒപ്പിട്ടുകഴിഞ്ഞു. അങ്ങനെ ആദ്യ ചിത്രത്തിന്റെ റിലീസിനുമുമ്പേതന്നെ ഐശ്വര്യ തിരക്കുള്ള നായികനിരയിലേയ്ക്ക് ഉയരുന്നു.

https://www.facebook.com/Malayalivartha


























