അനുജന്റെ സുഹൃത്തിന്റെ മരണം ബ്ലൂവെയില്‍ ഗെയിമാണെന്ന് നടിയുടെ വെളിപ്പെടുത്തല്‍

ബ്ലൂവെയില്‍ ഗെയിമിലൂടെ വീണ്ടും ഒരാള്‍ കൂടി മരിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. തന്റെ അനുജന്റെ സുഹൃത്ത് മരിച്ചതിന് കാരണം ബ്ലൂവെയില്‍ ഗെയിമാണെന്ന് നടി ഐശ്വര്യ രാജേഷിന്റെ വെളിപ്പെടുത്തല്‍. അവന്റെ മരണം തന്നെ ഞെട്ടിച്ചെന്നും താരം പറഞ്ഞു. 23 വയസ് മാത്രമുള്ള അനുജന്റെ സുഹൃത്തിന്റെ മരണത്തിന് കാരണം ബ്ലൂവെയിലാണെന്നും നിരവധി പേര്‍ ഈ കൊലയാളി ഗെയിമിന്‍െ പിറകെയാണെന്നും ഐശ്വര്യ പറഞ്ഞു. ഗെയിം നിരോധിക്കണമെന്നും നടി ആവശ്യപ്പെട്ടു.
കേരളത്തില്‍ രണ്ട് കുട്ടികള്‍ ബ്ലൂവെയില്‍ കാരണം മരിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അവ പക്വതയോടെ ഉപയോഗിക്കണമെന്നും ഐശ്വര്യ പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ.
https://www.facebook.com/Malayalivartha


























