മകളെ കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നത്...

സിനിമയുടെയും മോഡലിങ്ങിന്റെയും തിരക്കിലാണെങ്കിലും ഒരല്‍പം നേരം കിട്ടിയാല്‍ മകള്‍ നിഷയുടെ അടുത്തേക്ക് ഓടിയെത്തുമെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിഷയുടെ വരവോടെ തന്റെ ജീവിതം മാറി. അവളുടെ വരവ് തന്റെ ഭാഗ്യമാണ്. താനും ഭര്‍ത്താവ് ഡാനിയേല്‍ വെബറും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി.
അവളെ കുളിപ്പിക്കുന്നതും അവളുടെ ഒരോ പരിചരണവും ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നു. സ്വര്‍ഗത്തില്‍ ജീവിക്കുന്ന അനുഭവമാണ്.താന്‍ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേല്‍ ആണ്' സണ്ണി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്റെ മകളെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തത്. 13 കുടുംബങ്ങള്‍ വേണ്ടെന്ന് വെച്ച കുഞ്ഞിനെയാണ് ഇവര്‍ ദത്തെടുത്തത്.
https://www.facebook.com/Malayalivartha


























