ടിയാന്‍ പാളാന്‍ കാരണം വെളിപ്പെടുത്തി പൃഥ്വി

എന്തു കൊണ്ടാണ് ടിയാന്‍ തിയറ്ററുകളില്‍ പാളിയത് എന്ന ചോദ്യത്തിന് പതര്‍ച്ചയില്ലാതെയായിരുന്നു മറുപടി. ആ ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെടാത്തതിന് പ്രേക്ഷകരെ ഞാന്‍ കുറ്റം പറയുന്നില്ല. ക്ലാരിറ്റിയില്ലാതെ പോയതാകാം തിയറ്ററുകളില്‍ പാളാന്‍ കാരണം. അണിയറപ്രവര്‍ത്തകരായ ഞങ്ങളെ തന്നെയാണ് അതില്‍ കുറ്റപ്പെടുത്താന്‍ ഉളളത്.
മതവിശ്വാസങ്ങള്‍ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആള്‍ ദൈവം. അദ്ദേഹത്തിനു എതിരെ നില്‍ക്കുന്നത് ഒരു ബ്രാഹ്മണനാണ്. ആ ബ്രാഹ്മണന്റെ കഥയില്‍ സുഹൃത്തായി എത്തുന്നത് ഒരു മുസ്ലിമാണ്. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് മാനവികത എന്നതല്ലേ ആ സിനിമയുടെ പൊളിറ്റിക്‌സ്.

ആദം ജോആന്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. തകര്‍പ്പന്‍ ട്രെയിലര്‍ ആരാധകരില്‍ ഉണ്ടാക്കിയിട്ടുള്ള ആവേശം ഓണനാളുകളില്‍ തിയറ്റര്‍ നിറയ്ക്കുമെന്ന വിശ്വാസമാണ് അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം. ജിനു വി.എബ്രഹാമാണ് സംവിധാനം.ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. ഈ മാസം 31ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക.
https://www.facebook.com/Malayalivartha


























