അശോക്ചക്രബര്‍ത്തിയുടെ ഈ കുഞ്ഞ് രാജകുമാരിയുടെ ലക്ഷ്യം ഇനി ബോളിവുഡ്

താങ്ങാനാവാത്ത സങ്കടങ്ങള്‍ ദൈവം തരുമ്പോള്‍ അമര്‍ഷം കൊണ്ട് ചിലര്‍ വിധിയെ പഴിക്കാറുണ്ട്. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട് ദുഖിച്ചിരിക്കാറുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശ്വസിക്കാനൊരു കഥയെത്തുന്നത് ബോളിവുഡില്‍ നിന്നാണ്.
ഇതൊരു സിനിമാക്കഥയോ സാങ്കല്‍പ്പിക കഥയോ അല്ല. ചവറുകൂനയില്‍ നിന്ന് താരകുടുംബത്തിലെത്തി രാജകുമാരിയെപ്പോലെ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്.
അവളുടെ പേര് ദിഷണി. ബിടൗണിലെ അശേക് ചക്രബര്‍ത്തിയുടെ മകള്‍ എന്നു പറഞ്ഞാല്‍ ആ പെണ്‍കുട്ടിയെ മനസ്സിലാക്കാന്‍ എളുപ്പമാണ്. ചവറുകൂനയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന നിലയിലാണ് അദ്ദേഹം ദിഷണിയെ കണ്ടെത്തുന്നത്.

മൂന്നു ആണ്‍മക്കളുള്ള അദ്ദേഹവും ഭാര്യയും അവളെ ഏറ്റെടുത്തു സ്വന്തം മകളെപ്പോലെ വളര്‍ത്തി. അന്നുമുതല്‍ ഇന്നോളം ഒരു രാജകുമാരിയെപ്പോലെയാണ് അവര്‍ ആ വീട്ടില്‍ വളര്‍ന്നത്.

മൂന്നു സഹോദരന്മാരുടെ അരുമപ്പെങ്ങളായി അച്ഛനമ്മമാരുടെ സ്‌നേഹവും വാത്സല്യവും അനുഭവിച്ച് അവള്‍ വളര്‍ന്നു. താരദമ്പതികളുടെ മക്കള്‍ ചലച്ചിത്രലോകത്തേക്കെത്തുന്ന പതിവ് ദിഷണയും തെറ്റിക്കുന്നില്ല.

ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ആക്റ്റിങ് കോഴ്‌സ് പഠിക്കുന്ന ദിഷണ തിരിച്ചു വന്നാലുടന്‍ അഭിനയരംഗത്തു സജീവമാകുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ദിഷണി ഇപ്പോള്‍ത്തന്നെ സ്റ്റാറാണ്. അശോക്ചക്രബര്‍ത്തിയുടെ ഈ സുന്ദരിക്കുട്ടി ബിടൗണിലും സ്റ്റാറാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

https://www.facebook.com/Malayalivartha


























